.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

സ്വർണ വില കുറയുന്നു; പവന് 50,000 രൂപയിൽ താഴെയാകുമെന്ന് പ്രവചനം

 
Business

സ്വർണ വില കുറയുന്നു; പവന് 50,000 രൂപയിൽ താഴെയാകുമെന്ന് പ്രവചനം

സുസ്ഥിര നിക്ഷേപമെന്ന നിലയിൽ പരാജയപ്പെടുന്നതോടെ നിലവിലുള്ള പ്രതാപം സ്വർണത്തിനു നഷ്ടപ്പെട്ടേക്കാം.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ആഗോള വിപണി തകർച്ച നേരിട്ടതോടെ സ്വർണ വിലയിലും കാര്യമായ കുറവുണ്ടായിരിക്കുകയാണ്. കേരളത്തിൽ ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയും പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയുമാണ് വില. രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് പവൻ വില 66,000 രൂപയിൽ താഴെ വരുന്നത്. ഏപ്രിൽ 3ന് പവന് 68,480 രൂപയെന്ന റെക്കോഡിലെത്തിയതിനു പിന്നാലെയാണ് സ്വർണവില പിന്നിലേക്ക് വലിഞ്ഞു കൊണ്ടിരിക്കുന്നത്. സ്വർണം വാങ്ങുന്നവർക്ക് മികച്ച ആവസരമാണെങ്കിൽ കൂടി ആഗോള വിപണിയിൽ സ്വർണവില ഇടിയുന്നത് വലിയ മാറ്റങ്ങൾക്ക് ഇട വരുത്തിയേക്കാമെന്ന് നിരീക്ഷകർ പ്രവചിക്കുന്നു. സുസ്ഥിര നിക്ഷേപമെന്ന നിലയിൽ പരാജയപ്പെടുന്നതോടെ നിലവിലുള്ള പ്രതാപം സ്വർണത്തിനു നഷ്ടപ്പെട്ടേക്കാം.

രാജ്യാന്തര സ്വർണവില 38 ശതമാനം വരെ ഇടിഞ്ഞ് 1820 ഡോളറിൽ വരെ എത്തിയേക്കാമെന്നാണ് യുഎസ് അനലിസ്റ്റായ ജോൺ മിൽസ് പ്രവചിക്കുന്നത്. അങ്ങനെ വന്നാൽ കേരളത്തിൽ സ്വർണ വില പവന് 5000 രൂപയിൽ താഴെയായി മാറും. സ്വർണവില കുറയാൻ പല കാരണങ്ങളുണ്ടെന്ന് മിൽസ് അടക്കമുള്ള അനലിസ്റ്റുകൾ പറയുന്നു.

ഉയർന്ന വിതരണ തോത്

ആഗോളതലത്തിൽ സ്വർണത്തിന്‍റെ വിതരണത്തിന്‍റെ തോത് വർധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ സ്വർണത്തിന്‍റെ കരുതൽ ശേഖരത്തിൽ 9 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഓസ്ട്രേലിയയിൽ സ്വർണത്തിന്‍റെ ഉത്പാദനം വർധിച്ചിട്ടുണ്ട്. അതു പോലെ തന്നെ പഴയ സ്വർണം റീ സൈക്കിൾ ചെയ്യുന്നതിലും വർധനവുണ്ട്. ഇവയെല്ലാം വിതരണം വർധിപ്പിക്കാനുള്ള സമ്മർദമായി മാറുമെന്നും തത്ഫലമായി സ്വർണ വില കുറയുമെന്നുമാണ് നിരീക്ഷകർ പ്രവചിക്കുന്നത്.

ആവശ്യകത കുറയുന്നുവെന്ന് സൂചന

നിലവിൽ നിക്ഷേപകർ സ്വർണത്തിനോട് വലിയ മമത കാണിക്കുന്നുണ്ടെങ്കിലും ഈ ട്രെൻഡ് പെട്ടെന്ന് മാറുമെന്നാണ് കരുതുന്നത്. സെൻട്രൽ ബാങ്കുകൾ 1,045 ടൺ സ്വർണമാണ് കഴിഞ്ഞ വർഷം വാങ്ങിക്കൂട്ടിത്. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് ബാങ്കുകൾ ആയിരത്തിൽ പരം ടൺ സ്വർണം വാങ്ങുന്നത്. എന്നാൽ ബാങ്കുകളിൽ ഭൂരിപക്ഷവും സ്വർണ നിക്ഷേപത്തിൽ നിന്ന് പിൻവലിയാനുള്ള തീരുമാനത്തിലാണെന്ന് വേൾഡ് ഗോൾഡ് കൗൺ‌സിൽ സർവേ വ്യക്തമാക്കുന്നു.

ആശങ്കയുടെ മുൾമുനയിൽ; കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരേ ആക്രമണം

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ധുരന്ധറും ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നിയും തമ്മിൽ എന്താണ് ബന്ധം?

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം