സ്വർണം ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; ലക്ഷം പഴങ്കഥയാകും?

 
Business

സ്വർണം ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; ലക്ഷം പഴങ്കഥയാകും?

കഴിഞ്ഞ 10 ദിവസത്തിനിടെ 5280 രൂപയാണ് സ്വർണവിലയിൽ കുറവുണ്ടായിരിക്കുന്നത്

നീതു ചന്ദ്രൻ

കൊച്ചി: രണ്ടാഴ്ചയ്ക്കിടെ ഏറ്റവും താഴ്ചയിലേക്ക് ഇടിഞ്ഞ് സ്വർണവില. ഏപ്രിൽ ജൂൺ മാസത്തിൽ രാജ്യാന്തര സ്വർണവിലയിൽ 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നവത്. 2016 ഡിസംബറിനു ശേഷം ഇത്രയും വലിയ വീഴ്ച ഇതാദ്യമായാണ്.

സംസ്ഥാനത്ത് പവന് 200 രൂപ കുറഞ്ഞ് 1,05840 രൂപയായി. ഗ്രാമിന് 25 രൂ ഇടിഞ്ഞ് 13,230 രൂപയുമായി. 5840 രൂപയുടെ ഇടിവു കൂടി രേഖപ്പെടുത്തിയാൽ സംസ്ഥാനത്തെ സ്വർണ വില ഒരു ലക്ഷത്തിൽ താഴെയാകും.

Get updates on WhatsApp

നിലവിൽ സാഹചര്യം അനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പവൻ വില 90,000ത്തിലെത്തിയേക്കാമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ 5280 രൂപയാണ് സ്വർണവിലയിൽ കുറവുണ്ടായിരിക്കുന്നത്. അതേ ട്രെൻഡ് തുടരുകയാണെങ്കിൽ സ്വർണവില ലക്ഷത്തിന് താഴെയെത്തും.

രാജ്യാന്തര വില 3500 ഡോളർ വരെ താഴാൻ ഉള്ള സാധ്യതയും നില നിൽക്കുന്നുണ്ട്. 2026 ജനുവരി 29ന് റെക്കോഡ് വിലയായ 1,31,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. പിന്നീട് അഞ്ച് മാസം കൊണ്ട് 25,320 രൂപയോളം ഇടിഞ്ഞു. 18 കാരറ്റ് സ്വർണം ഗ്രാമിന് 10,930 രൂപയാണ് വില.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ