സ്വർണ വില കൂടി; ഡിസംബർ 9 നിർണായകമാകും
തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 170 രൂപ 11,770 രൂപയായി. പവന് 94,160 രൂപയാണ് വില. വെള്ളിയാഴ്ച രണ്ടു തവണയായി 2640 രൂപയാണ് കൂടിയത്. രാജ്യാന്തര തലത്തിൽ സ്വർണവില കൂടിയതാണ് സ്വർണത്തിന് പിടിവള്ളിയായത്. നിലവിൽ ഔൺസിന് 3678 ഡോളറാണ് രാജ്യാന്തര തലത്തിൽ സ്വർണവില. സ്വർണവില വൻ തോതിൽ ഇടിയുമെന്ന പ്രവചനം നില നിൽക്കേയാണ് സ്വർണവിലയിൽ മുന്നേറ്റമുണ്ടായിരിക്കുന്നത്.
യുഎസിലും ഏഷ്യയിലും എഐ/ടെക് കമ്പനികളുടെ ഓഹരികളിലുണ്ടായ ഉണർവാണ് വില വർധനവിന് ഇടയാക്കിയത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 135 രൂപ കൂടി 9630 രൂപയായി. വെള്ളിവില ഗ്രാമിന് 170 രൂപ. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഡിസംബർ 9നാണ് യുഎസ് കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് പണനയം പ്രഖഅയാപിക്കുക.
പലിശ നിരക്ക് 0.25 ശതമാനം കൂട്ടുന്നതിനുള്ള സാധ്യതയാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പലിശയുടെ ഭാവിയും തുടർന്നുള്ള യോഗങ്ങളിൽ തീരുമാനിക്കും. സ്വർണവില ഇടിയുമോ മുന്നേറുമോ എന്നതിൽ ഫെഡറൽ റിസർവ് പണനയവും യോഗങ്ങളും നിർണായകമാകുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.