സ്വർണവില താഴേക്ക്; യുദ്ധം രൂക്ഷമായാൽ ഇനിയുമിടിയും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയുമാണ് വില. രാജ്യാന്തര തലത്തിൽ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തിൽ 3970 ഡോളറാണ് സ്വർണവില. സ്വർണവില വീണ്ടും ഇടിയാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. യുഎസിൽ പണപ്പെരുപ്പം വർധിച്ചിരുന്നില്ലെങ്കിലും സ്വർണവിലയിൽ ആശ്വാസം ഉണ്ടാകാൻ ഇടയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന സാധ്യത നില നിൽക്കുന്നതും സ്വർണത്തെ തിരിച്ചടിക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ സ്വർണ വില 3000 ഡോളറിൽ താഴേക്ക് വീണാൽ കേരളത്തിൽ പവന് ഒരു ലക്ഷത്തിൽ കുറവായിരിക്കും വില.
എന്നാൽ സംഘർഷം രൂക്ഷമായില്ലെങ്കിൽ സ്വർണം തിരിച്ചു കയറിയേക്കും. വില കുറയുമ്പോൾ നിരവധി പേർ സ്വർണം വാങ്ങാൻ തുടങ്ങിയാലും സ്വർണം കര കയറും. സംസ്ഥാനത്ത് 18 ഗ്രാം സ്വർണത്തിന് ഗ്രാമിന് 10,735 രൂപയാണ് വില. വെള്ളി ഗ്രാമിന് 235 രൂപയാണ് വില.