സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്; പവന് ഒറ്റയടിക്ക് കൂടിയത് 2360 രൂപ

 
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്; പവന് ഒറ്റയടിക്ക് കൂടിയത് 2360 രൂപ

അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിച്ചിട്ടുള്ളത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഒറ്റയടിത്ത് പവന് 2360 രൂപയാണ് കൂടിയത്. ഗ്രാമിന് 295 രൂപയും ഉയർന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,385 രൂപയും പവന് 1,07,080 രൂപയുമായി.

അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിച്ചിട്ടുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 200 രൂപയിലും 10 ​ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.