സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 4,000 രൂപ കുറഞ്ഞു

 

representative image

Business

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 4,000 രൂപ കുറഞ്ഞു

രാവിലെ ഗ്രാമിന് 1275 രൂപയും പവന് 10200 രൂപയുമാണ് വർധിച്ചിരുന്നത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ബുധനാഴ്ച രാവിലെയുണ്ടായ കുതിപ്പിന് പിന്നാലെ ഉച്ചയോടെ നേരിയ ആശ്വാസം. ഗ്രാമിന് 500 രൂപയും പവന് 4,000 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,890 രൂപയും പവന് 1,19,120 രൂപയുമായി കുറഞ്ഞു.

രാവിലെ ഗ്രാമിന് 1275 രൂപയും പവന് 10200 രൂപയുമാണ് വർധിച്ചിരുന്നത്. ചരിത്രത്തിലാദ്യമായാണ് സ്വർണവിലയിൽ ഒറ്റയടിക്ക് പതിനായിരത്തിലധികം രൂപ വർധിക്കുന്നത്.

സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ചതാണ് സ്വർണവിലയിലെ ഈ കുതിപ്പിന് കാരണം. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ബുധനാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ

ബിജെപി കാസർഗോഡ് ജില്ലാ ഓഫിസിൽ ദേശീയ പതാകകൾ കൂട്ടിയിട്ട നിലയിൽ; പരാതി നൽകി ഡിവൈഎഫ്ഐ

കാവേരി നദീജലതർക്കം; തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാകില്ലെന്ന് കർണാടക, സുപ്രീം കോടതിയെ സമീപിച്ചേക്കും

സ്വർണം കൊണ്ട് പൂർണകായ പ്രതിഷ്ഠ; മോദിക്ക് ക്ഷേത്രം പണിയാനൊരുങ്ങി ട്രാൻസ്ജെൻഡർമാർ