സ്വർണ വിലയിൽ വൻ ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു

 
Business

സ്വർണ വിലയിൽ വൻ ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു

മൂന്ന് ദിവസത്തിനിടെ പവന്‍റെ വില 13,400 രൂപയാണ് കുറഞ്ഞത്.

Manju Soman

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ വൻ ഇടിവ്. പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയായി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14720 രൂപയായി. മൂന്ന് ദിവസത്തിനിടെ പവന്‍റെ വില 13,400 രൂപയാണ് കുറഞ്ഞത്.

1,31,160 എന്ന റെക്കോഡ് നിലയിലെത്തിയ ശേഷമാണ് സ്വർണവില താഴേക്ക് പോയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 20,000 രൂപയോളം ഇടിഞ്ഞ് 1,49,075 നിലവാരത്തിലെത്തി. വെള്ളിയുടെ വിലയാകട്ടെ കിലോഗ്രാമിന് 2,91,922 രൂപയുമായി കുറഞ്ഞു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഡോളർ കരുത്താർജിച്ചതും യുഎസ് ഫെഡിന്റെ പണനയം കർശനമാക്കിയേക്കുമെന്നുള്ള സൂചനയും തിരിച്ചടിയായി.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ

പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം; 17കാരൻ പിടിയിൽ

ഗതാഗതക്കുരുക്ക്; താമരശേരി ചുരത്തിൽ വെള്ളിയാഴ്ച വരെ കർശന നിയന്ത്രണം