സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു; പവന് വർധിച്ചത് 880 രൂപ

 
Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു; പവന് വർധിച്ചത് 880 രൂപ

തുടര്‍ച്ചയായ മൂന്നാം ആഴ്ചയായി വില ഉയരുന്ന പ്രവണതയാണ് സ്വർണവിലയിൽ ഉണ്ടാവുന്നത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പവന് 880 രൂപയും വർ‌ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയായി. പവന് 1,17,680 രൂപയാണ് വില.

ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു തന്നെ നിൽക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം ആഴ്ചയായി ഉയരുന്ന പ്രവണതയാണ് സ്വർണവിലയിൽ ഉണ്ടാവുന്നത്. യുഎസ് ഡോളറിന്‍റെ ദൗര്‍ബല്യമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.