Symbolic image for GST calculation Image by pch.vector on Freepik
Business

ജിഎസ്‌ടി വിവരങ്ങൾ കൂട്ടിച്ചേർക്കാൻ നവംബർ 30 വരെ അവസരം

നേരത്തെ നൽകിയ വിവരങ്ങളിൽ ആവശ്യമായ തിരുത്തലുകളും വരുത്താം

തിരുവനന്തപുരം: ജിഎസ്ടി നിയമപ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റു വരവ് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും നേരത്തേ നല്‍കിയവയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും നവംബര്‍ 30 വരെ അവസരമുണ്ടാകും.

ജിഎസ്ടിആര്‍ 3ബി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന എല്ലാ നികുതിദായകരും 2022-23 സാമ്പത്തിക വര്‍ഷത്തെ അവരവരുടെ ജിഎസ്ടിആര്‍ 2B സ്റ്റേറ്റ്‌മെന്‍റിൽ ‌ലഭ്യമായിട്ടുള്ള മുഴുവന്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പൂര്‍ണമായും എടുക്കുകയും അനര്‍ഹമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ജിഎസ്ടിആര്‍ 3ബി റിട്ടേണിലെ 4 B (1) എന്ന ടേബിളിലൂടെ ശരിയായ രീതിയില്‍ റിവേഴ്‌സല്‍ ചെയ്യേണ്ടതുമാണ്.

എല്ലാ ജിഎസ്ടിആര്‍ ത്രീ ബി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നികുതിദായകരായ വ്യാപാരികളും, ഈ രംഗത്തെ പ്രൊഫഷണല്‍സും ഇക്കാര്യം വളരെ സൂക്ഷ്മതയോടു കൂടി ചെയ്യേണ്ടതാണെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു