ജിഎസ്ടി റിട്ടേൺ തീയതി നീട്ടണം.

 
Business

ജിഎസ്‌ടി റിട്ടേൺ തീയതി നീട്ടണം: എസ്.എസ്. മനോജ്

ഇന്ത്യയിൽ വർധിച്ചുവരുന്ന നികുതിദായകരുടെ ഇടപാടുകൾ കൈകാര്യം ചെയ്യാൻ നിലവിലുള്ള ജിഎസ്‌ടി പോർട്ടൽ സംവിധാനം പര്യാപ്തമല്ല

Business Desk

ജിഎസ്‌ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് ആവശ്യപ്പെട്ടു.

ഇന്ത്യയിൽ വർധിച്ചുവരുന്ന നികുതിദായകരുടെ ഇടപാടുകൾ കൈകാര്യം ചെയ്യാൻ നിലവിലുള്ള ജിഎസ്‌ടി പോർട്ടൽ സംവിധാനം പര്യാപ്തമല്ല എന്നതു കൊണ്ടാണ് ഇടയ്ക്കിടെ പോർട്ടലിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒടിപി കൃത്യമായി ലഭിക്കാതെ വരുക, പോർട്ടൽ പ്രവർത്തന രഹിതമാകുക, ഇടയ്ക്കിടെ ലോഗോഫ് ആകുക, ഈ ചെലാൻ ജനറേറ്റ് ചെയ്യാതിരിക്കുക തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ മൂലം മാർച്ച് 20 എന്ന അവസാന തീയതിക്ക് മുൻപായി ബഹുഭൂരിപക്ഷം പേർക്കും റിട്ടേണുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ല. തന്മൂലം തങ്ങളുടെതല്ലാത്ത കാരണത്താൽ ഭീമമായ തുക പിഴയായി അടക്കേണ്ടി വരും.

അതിനാൽ ജിഎസ്‌ടി പോർട്ടലിലെ അപാതകകൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുവാനും ഒരു മാസത്തേക്ക് കൂടി ഫയൽ ചെയ്യുവാനുള്ള തീയതി നീട്ടണമെന്നും സംസ്ഥാന ജിഎസ്‌ടി ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

22 വർഷത്തിന് ശേഷം 52-ാം വയസിൽ ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ വീണ്ടും വിവാഹിതയായി