ഗൂഗിൽ പേ ചെയ്തത് മാറിപോയോ‍ ? പേടിക്കേണ്ട ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിക്കാം

 
Business

ഗൂഗിൽ പേ ചെയ്തത് മാറിപ്പോയോ‍? ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചെടുക്കാം; കൂൾ ഓഫ് പിരീയഡുമായി ആർബിഐ

അക്കൗണ്ട് ഇടപാടുകളിൽ കർശന നിയന്ത്രണം വരുന്നു

Jisha P.O.

ന്യൂഡൽഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനയോ 10,000 രൂപയിൽ കൂടുതൽ ട്രാൻസാക്ഷൻ നിരന്തരം നടത്തുന്നവരുടെ അക്കൗണ്ട് ഇടപാടുകളിൽ കർശന നിയന്ത്രണം വരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പ് കേസുകൾ കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നടപടി.

യുപിഐ വഴി അയയ്ക്കുന്ന പണം ഒരുമണിക്കൂറിനു ശേഷമാകും സ്വീകർത്താവിനെത്തുക. ഇത്തരമൊരു സംവിധാനമാണ് റിസർവ് ബാങ്ക് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇത്തരം സംവിധാനം വരുന്നതോടെ തട്ടിപ്പ് കേസിൽ പെട്ടാൽ പണം തിരികെ ലഭിക്കുമെന്നതാണ് സവിശേഷത.

ഈ സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി മേയ് 8ന് പൊതുജനാഭിപ്രായം തേടുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ലഭിക്കുന്ന പ്രതികരണം മാനിച്ചാവും സംവിധാനം ഒരുക്കുക. അടുത്തിടെയായി രാജ്യത്ത് 22,000 കോടിയുടെ ഓൺലൈൻ തട്ടിപ്പുകൾ നടന്നുവെന്നാണ് വിവരം.

കൂൾ ഓഫ് പിരീയഡ് എന്ന രീതിയിൽ ട്രാൻസാക്ഷൻ പൂർത്തിയാക്കുന്നതിന് മുൻപായി അൽപ്പം സമയം നിശ്ചിക്കാനാണ് നീക്കം. പണം അയച്ചുകഴിഞ്ഞാലും ഒരുമണിക്കൂർ കഴിഞ്ഞാൽ മാത്രമേ സ്വീകർത്താവിന് എത്തുകയുള്ളൂ. ഈ കാലയളവിൽ ഉദ്ദേശിക്കുന്ന ആളിലേക്ക് അല്ല പണം എത്തുന്നതെങ്കിൽ അത് ക്യാൻസൽ ചെയ്യാൻ കഴിയും.

പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കണം; ഇല്ലെങ്കിൽ മന്ത്രിമാർ രാജിവയ്ക്കും: ടിവികെയ്ക്ക് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്

സെപ്റ്റംബർ അഞ്ചിലെ സിജെപി മാർച്ച് തടയാനാകില്ലെന്ന് സുപ്രീം കോടതി; ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാർ

സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മുൻ കാമുകന് എട്ട് വർഷം തടവ്

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി; 33 വർഷം താമസിച്ചു, ഒടുവിൽ അറസ്റ്റ്

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം