സഞ്ജയ് മൽഹോത്ര, റിസർവ് ബാങ്ക് ഗവർണർ

 
Business

''ഞാൻ സഞ്ജയ് മൽഹോത്രയാണ്, മഹാഭാരതത്തിലെ സഞ്ജയനല്ല'', റിസർവ് ബാങ്ക് ഗവർണർ

ഭാവിയിലെ പലിശ നിരക്കിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം

MV Desk

മുംബൈ: തന്‍റെ പേര് സ‍ഞ്ജയ് എന്നാണെന്നു കരുതി മഹാഭാരതത്തിലെ സഞ്ജയനല്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഭാവിയിലെ പലിശ നിരക്കിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തുടർച്ചയായ രണ്ടാം ധന അവലോകന യോഗത്തിലും റിപ്പോ നിരക്ക് കുറയ്ക്കാൻ തീരുമാനമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ആർബിഐ ഗവർണറോടുള്ള ചോദ്യങ്ങൾ. കുരുക്ഷേത്ര യുദ്ധഭൂമിയിലെ കാഴ്ചകൾ ദൂരെ ഹസ്തിനപുരത്തെ കൊട്ടാരത്തിലിരുന്ന് ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുക്കുന്ന സഞ്ജയനെ ഉദാഹരിച്ച് ഇതിനു മറുപടി നൽകുകയായിരുന്നു മൽഹോത്ര.

ധന അവലോകന യോഗത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം ബേസ് പോയിന്‍റ് കുറച്ച് ആറ് ശതമാനത്തിലെത്തിച്ചിരിക്കുകയാണ്. ബാങ്ക് വായ്പാ പലിശയിലും, അതുവഴി തിരിച്ചടയ്ക്കുന്ന ഇഎംഐയിലും കുറവ് വരാൻ ഇതു സഹായിക്കും.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഇനി സ്റ്റോക്കുള്ളത് 5,000 ടിൻ മാത്രം; ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം

ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു

കനത്ത മഴ: ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രിയാത്ര നിരോധിച്ചു, മൂന്നാറിൽ ഗതാഗത നിയന്ത്രണം

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി