മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

 
Business

1500 കോടി രൂപ നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 143 (3), സെക്ഷന്‍ 156 എന്നിവ പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്

Namitha Mohanan

ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ പ്രമുഖരായ മീഷോയ്ക്ക് തിരിച്ചടിയായി ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. 2023-24 സാമ്പത്തിക വര്‍ഷത്തെ നികുതിയിനത്തില്‍ പലിശയടക്കം 1,499.73 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാല്‍, ഈ ഉത്തരവിനെതിരേ നിയമപോരാട്ടവുമായി മുന്നോട്ട് പോവുമെന്ന് മീഷോ അറിയിച്ചു.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 143 (3), സെക്ഷന്‍ 156 എന്നിവ പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വകുപ്പിന്‍റെ കണ്ടെത്തലുകൾ തെറ്റാണെന്നും തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കൃത്യമായ നിയമപരമായ തെളിവുകളുണ്ടെന്നും മീഷോ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിക്കുന്നു.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ