ട്രംപിന്‍റെ അധിക നികുതി കാരണം ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയ്ക്കും

 

freepik.com

Business

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് കുറയും: യുഎൻ

അമേരിക്കയുടെ 50% താരിഫ് ഇന്ത്യൻ കയറ്റുമതിക്ക് തിരിച്ചടി; വളർച്ച 6.4 ശതമാനത്തിൽ ഒതുങ്ങുമെന്ന് യുഎൻ

VK SANJU

യുണൈറ്റഡ് നേഷൻസ്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് ഈ വർഷം കുറയുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 6.4 ശതമാനം വളർച്ചയാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്. 2025-ൽ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച 7.4 ശതമാനമായിരുന്നു.

2027 ആകുമ്പോഴും 6.6 ശതമാനം മാത്രമായിരിക്കും വളർച്ചയെന്നും യുഎൻ സാമ്പത്തിക-സാമൂഹിക കമ്മീഷൻ (ESCAP) പുറത്തുവിട്ട 'ഇക്കണോമിക് ആൻഡ് സോഷ്യൽ സർവേ ഓഫ് ഏഷ്യ ആൻഡ് പസഫിക് 2026' വിലയിരുത്തുന്നു.

ഗ്രാമീണ മേഖലയിലെ ശക്തമായ ഉപഭോഗം, ജിഎസ്ടി നിരക്കുകളിലെ കുറവ് എന്നിവയാണ് 2025ലെ വളർച്ചയ്ക്ക് പ്രധാന കാരണമായത്. എന്നാൽ 2025-ന്‍റെ രണ്ടാം പകുതിയോടെ വളർച്ചാ നിരക്കിൽ നേരിയ കുറവുണ്ടായി. അമെരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് മൂലം അവിടേക്കുള്ള കയറ്റുമതിയിൽ 25 ശതമാനം ഇടിവുണ്ടായതാണ് ഇതിനു കാരണം. എന്നിരുന്നാലും സേവന മേഖല (Services Sector) ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു.

വിലക്കയറ്റവും നിക്ഷേപവും

ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് (Inflation) ഈ വർഷം 4.4 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. 2027-ൽ ഇത് 4.3 ശതമാനമായി കുറയാനും സാധ്യതയുണ്ട്. ആഗോളതലത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) ഇടിവുണ്ടായെങ്കിലും ഏഷ്യ-പസഫിക് മേഖലയിൽ ഏറ്റവുമധികം വിദേശ നിക്ഷേപം ആകർഷിച്ച രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്. 50 ബില്യൺ ഡോളറിന്‍റെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്.

പ്രവാസി നിക്ഷേപം കുറയും

ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി നിക്ഷേപം (Remittance) ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. 2024-ൽ 137 ബില്യൺ ഡോളറാണ് ഇന്ത്യയിലേക്ക് എത്തിയത്. എന്നാൽ, 2026 ജനുവരി മുതൽ അമെരിക്ക എല്ലാ റെമിറ്റൻസുകൾക്കും ഒരു ശതമാനം നികുതി ഏർപ്പെടുത്തിയത് ഇന്ത്യയ്ക്ക് വൻ നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിൽ ലഭിക്കുന്ന പ്രവാസി നിക്ഷേപത്തിന്‍റെ 40 ശതമാനവും ചികിത്സാ ചെലവ് ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കായാണ് കുടുംബങ്ങൾ ഉപയോഗിക്കുന്നത്.

ട്വന്‍റി 20യ്ക്ക് 20 സീറ്റ് നൽകിയത് വീഴ്ച; ക്രിസ്ത്യൻ ഔട്ട്റീച്ച് പരാജയം, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

മകളുടെ പ്രണയം നാണക്കേടായി; 16കാരിയെ കൊന്ന് മുഖം വികൃതമാക്കി ഉപേക്ഷിച്ച് പിതാവ്

വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുത്: നിർദേശം നൽകി തെരഞ്ഞെടുപ്പ് ഓഫിസർ

ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി നന്ദഗോവിന്ദം ഭജൻസ്; 'നന്ദകുന്തിരിക്കം' എന്ന് വിമർശനം|Video

കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നു; രേഖകൾ വ‍്യാജമല്ലെന്ന് ഡിജിപി