Business

ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ നി​ര്‍മാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ വി​പ്ല​വം

മേ​ഖ​ല​യി​ല്‍ 40,000 കോ​ടി രൂ​പ​യി​ല​ധി​കം നി​ക്ഷേ​പ​മാ​ണ് അ​ടു​ത്ത അ​ഞ്ച് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്

MV Desk

#ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ വ​ന്‍ ശ​ക്തി​യാ​യി മാ​റാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ന്ത്യ. ഈ ​മേ​ഖ​ല​യി​ല്‍ 40,000 കോ​ടി രൂ​പ​യി​ല​ധി​കം നി​ക്ഷേ​പ​മാ​ണ് അ​ടു​ത്ത അ​ഞ്ച് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ്, ജെ​എ​സ്ഡ​ബ്ല്യു സ്റ്റീ​ൽ, ബി​പി​സി​എ​ല്‍, ടോ​റ​ന്‍റ് പ​വ​ര്‍, ജെ​എ​സ്ഡ​ബ്ല്യു നി​യോ എ​ന​ന്‍ജി, എ​സി​എം​ഇ ക്ലീ​ന്‍ടെ​ക്ക്, അ​വാ​ഡാ ഗ്രീ​ന്‍ എ​ച്ച്ടു, സെ​മ്പ്കോ​ര്‍പ്പ് ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍, സി​ഇ​എ​സ്ഇ, ഗ്രീ​ന്‍കോ സീ​റോ​സി തു​ട​ങ്ങി​യ ക​മ്പ​നി​ക​ളാ​ണ് വ​ന്‍ നി​ക്ഷേ​പ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്.

ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന ക​മ്പ​നി​ക​ള്‍ക്ക് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച 200 കോ​ടി ഡോ​ള​റി​ന്‍റെ ഉ​ത്പാ​ദ​ന ബ​ന്ധി​ത ഇ​ള​വു​ക​ള്‍ നേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ര്‍പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ളെ​ല്ലാം പു​തി​യ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ നി​ര്‍മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌​ട്രോ​ലൈ​സ​റു​ക​ളു​ടെ രം​ഗ​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​വ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് 20 ക​മ്പ​നി​ക​ള്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. അ​ദാ​നി ഗ്രൂ​പ്പ്, ജി​ൻ​ഡാ​ല്‍ ഇ​ന്ത്യ, ലാ​ര്‍സ​ന്‍ ആ​ന്‍ഡ് ടൂ​ബ്രോ, ഭാ​ര​ത് ഹെ​വി ഇ​ല​ക്‌​ട്രി​ക്ക​ല്‍സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന​മാ​യും രം​ഗ​ത്തു​ള്ള​ത്.

ഹ​രി​ത ഹൈ​ഡ്ര​ജ​ന്‍ ഉ​ത്പാ​ദ​ന​ത്തി​ലും ഇ​ല​ക്‌​ട്രോ​ലൈ​സ​റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലും നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഇ​ന്‍സെ​ന്‍റീ​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. 4.5 ല​ക്ഷം ട​ണ്‍ ഹ​രി​ത ഹൈ​ഡ്ര​ജ​ന്‍ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള ടെ​ൻ​ഡ­​റു​ക​ളാ​ണ് ക്ഷ​ണി​ച്ച​ത്. എ​ന്നാ​ല്‍ 5.5 ല​ക്ഷം ട​ണ്‍ ഉ​ത്പാ​ദ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ക​മ്പ​നി​ക​ളി​ല്‍ നി​ന്നും താ​ത്പ​ര്യ​പ​ത്രം ല​ഭി​ച്ചു.