Vi International Roaming 
Business

റോമിങ് പാക്കുകള്‍ക്കൊപ്പം സൗജന്യ ബാഗേജ് പരിരക്ഷയുമായി വി

മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന വി പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ബാഗേജ് വൈകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നതിന് ബാഗ് ഒന്നിന് 19800 രൂപ വരെയുള്ള സൗജന്യ പരിരക്ഷ ലഭിക്കും

VK SANJU

കൊച്ചി: അന്താരാഷ്‌ട്ര റോമിങ് പാക്കുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന വി പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ബാഗേജ് വൈകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നതിന് ബാഗ് ഒന്നിന് 19800 രൂപ വരെയുള്ള സൗജന്യ പരിരക്ഷ ലഭിക്കും. അമെരിക്ക അധിഷ്ഠിതമായുള്ള ബ്ലൂ റിബണ്‍ ബാഗ്സുമായി സഹകരിച്ചാവും ഇതു നടപ്പാക്കുക.

2024 ഏപ്രില്‍ ഏഴിനു മുമ്പുള്ള യാത്രാ പദ്ധതികള്‍ക്കായി തെരഞ്ഞെടുത്ത റോമിങ് പദ്ധതികളിലാവും ഈ ആനുകൂല്യം. ബാഗുകള്‍ 96 മണിക്കൂറിനപ്പുറം വൈകുകയോ കണ്ടുപിടിക്കാനാവാതെ വരികയോ ചെയ്താലാവും ഈ പരിരക്ഷ ലഭിക്കുക.

പത്തു ദിവസത്തെ 3999 രൂപയുടെ അന്താരാഷ്‌ട്ര റോമിങ് പായ്ക്ക്, 14 ദിവസത്തെ 4999 രൂപയുടെ അന്താരാഷ്‌ട്ര റോമിങ് പായ്ക്ക്, 5999 രൂപയുടെ 30 ദിവസത്തെ പായ്ക്ക് തുടങ്ങിയവയ്ക്കാവും ഈ ആനുകൂല്യങ്ങള്‍. 2024 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 21 വരെ മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്കാവും ഈ ആനുകൂല്യങ്ങള്‍ സൗജന്യമായി ലഭിക്കുക.