ഐഫോൺ‌ ഡ്യുവോ വാങ്ങാൻ പ്ലാനുണ്ടോ? ഏറ്റവും വിലക്കുറവ് ഈ രാജ്യങ്ങളിൽ

 
Business

ഐഫോൺ‌ ഡ്യുവോ വാങ്ങാൻ പ്ലാനുണ്ടോ? ഏറ്റവും വിലക്കുറവ് ഈ രാജ്യങ്ങളിൽ

യുഎസിൽ 1,999 യുഎസ് ഡോളർ അതായത് 1.90 ലക്ഷത്തോളം രൂപയാണ് വിലവരുന്നത്

Manju Soman

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത് ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഫോണായ ഐ ഫോൺ ഡ്യുവോ ആണ്. ഫോൺ പുറത്തിറക്കിയതു മുതൽ വിലയും ഫീച്ചേഴ്സും അറിയാനുള്ള തിരക്കിലാണ് ഐഫോൺ പ്രേമികൾ. ഇന്ത്യയിൽ ഐഫോൺ ഡ്യുവോയ്ക്ക് വില വരുന്നത് മൂന്ന് ലക്ഷമാണ്. ടോപ് വേരിയന്‍റിന് നാലര ലക്ഷം രൂപ വരെയും കൊടുക്കണം. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ പുതുപുത്തൻ മോഡൽ കിട്ടുന്നത് എവിടെയാണ് എന്ന് അറിയേണ്ടേ?

അമെരിക്കയിലാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഡ്യുവോ വിപണിയിലെത്തുന്നത്. യുഎസിൽ 1,999 യുഎസ് ഡോളർ അതായത് 1.90 ലക്ഷത്തോളം രൂപയാണ് വിലവരുന്നത്. ജർമനിയിൽ ഫോണിന്‍റെ വില 2.55 ലക്ഷമാണ്. യുകെയിൽ 2.57 ലക്ഷമാണ് കൊടുക്കേണ്ടത്. അതേ സമയം ചൈനയിലും ജപ്പാനിലും ഐ ഫോൺ ഡ്യുവോയ്ക്ക് ഇതിലും പൈസ കുറവാണ്. 2.27 ലക്ഷം കൊടുത്താൽ മതിയാകും.

ഇതിലുംകുറഞ്ഞ പൈസയിൽ ഡ്യുവോ വിൽക്കുന്ന രാജ്യങ്ങളുണ്ട്. ഇന്ത്യക്കാർ ഏറെയുള്ള യുഎഇ ആണ് ഒന്ന്. 2,20,142 രൂപയാണ് യുഎഇയിലെ പ്രൈസ്. ദുബായിൽ ബന്ധുക്കളുള്ളവരാണെങ്കിൽ ആ വഴി ഫോൺ വാങ്ങാൻ നോക്കുന്നതായിരിക്കും ലാഭം. ഇത് കൂടാതെ തായ്ലൻഡിലും ഇന്ത്യയേക്കാൾ വില കുറവാണ്. 2.30 ലക്ഷമാണ് ഇവിടെ വില വരുന്നത്. ഹോങ്കോങ്ങിൽ 2.12 ലക്ഷം മാത്രമേ വിലവരുന്നുള്ളൂ.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്

വന്ദേമാതരം മുഴുവൻ പാടണ്ട, 2 ഖണ്ഡിക മതി; ഉത്തരവുമായി കർണാടക സർക്കാർ

ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം