ഐഫോണുകളുടെ വില വർധിപ്പിച്ച് ആപ്പിൾ; വർധന 10,000 മുതൽ 30,000 രൂപ വരെ

 
Business

ഐഫോണുകളുടെ വില വർധിപ്പിച്ച് ആപ്പിൾ; വർധന 10,000 മുതൽ 30,000 രൂപ വരെ

ഐഫോൺ 18 പ്രോ സീരിസ് അവതരിപ്പിച്ചതിനു പിന്നാലെയാണ് നിലവിൽ വിപണിയിലുള്ള എല്ലാ മോഡലുകൾക്കും വില വർധിപ്പിച്ചത്

Namitha Mohanan

ന്യൂഡൽ‌ഹി: ഐഫോൺ 18 പ്രോ സീരിസ് അവതരിപ്പിച്ചതിനു പിന്നാലെ നിലവിൽ വിപണിയിലുള്ള എല്ലാ ഐഫോൺ മോഡലുകൾക്കും വില വർധിപ്പിച്ച് ആപ്പിൾ. 30,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.

ഐഫോൺ 16, ഐഫോൺ 17, ഐഫോൺ 17ഇ തുടങ്ങിയ മോഡലുകൾക്കാണ് വില വർധിപ്പിച്ചത്. ഐഫോൺ 17ഇ മോഡലിന് 15,000 രൂപയാണ് ഇന്ത്യയിൽ വർധിപ്പിച്ചത്. ഇതോടെ ഐഫോൺ 17ഇയുടെ വില ഏകദേശം 79,900 രൂപയായി. ഐഫോൺ 16ന് 10,000 രൂപ കൂട്ടിയതോടെ ഏകദേശം 89,900 രൂപയാണ് പുതിയ വില.

ഐഫോൺ 17ന് 17,000 രൂപ വർധിപ്പിച്ചത് 99,900 രൂപയിലെത്തി. ഐഫോൺ എയർ മോഡലിന് 30,000 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 1,49,900 രൂപയാണ് ഐഫോൺ എയർ മോഡലിന്‍റെ പുതിയ വില.

കഴിഞ്ഞ ദിവസമാണ് ആപ്പിൾ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾ അവതരിപ്പിച്ചത്. സെപ്റ്റംബർ 18 മുതൽ ഐഫോൺ 18 പ്രോ, പ്രോ മാക്സ് ഫോണുകൾ വിപണിയിലെത്തും.

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു