മികച്ച സേവനങ്ങള്‍ ഉറപ്പുനല്‍കാൻ കെഫോണിന് സാധിച്ചു.

 

പ്രതീകാത്മക ചിത്രം

Business

ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്‍റർനെറ്റുമായി കെ-ഫോൺ

മെഡിക്കൽ കോളെജുകൾ ഉൾപ്പെടെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി നൽകി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ)

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്‍റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മെഡിക്കൽ കോളെജുകൾ ഉൾപ്പെടെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി നൽകി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ).

കോഴിക്കോട്, മഞ്ചേരി, എറണാകുളം, ഇടുക്കി, വയനാട് മെഡിക്കൽ കോളെജുകൾ, ആലപ്പുഴ ടി ഡി മെഡിക്കൽ കോളെജ്, റീജ്യനൽ ക്യാൻസർ സെന്‍റർ, ഗവൺമെന്‍റ് ഡെന്‍റൽ കോളെജ്, നിഷ്, കിംസ്ഹെൽത്ത്, നിംസ്, എസ്കെ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് കെ-ഫോൺ കണക്റ്റിവിറ്റി ലഭ്യമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും കണക്റ്റിവിറ്റി വ്യാപിപ്പിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയുടെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം അനിവാര്യമാണെന്നു കെ-ഫോൺ മാനെജിങ് ഡയറക്റ്റർ സന്ദീപ് കുമാർ പറഞ്ഞു.

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം

ബോളിവുഡ് താരം അമീഷ പട്ടേലിന്‍റെ വീട്ടിൽ നിന്ന് സ്വർണവും വജ്രാഭരണങ്ങളും കവർന്നു; വീട്ടുജോലിക്കാരി അറസ്റ്റിൽ

5 മുതൽ 15 രൂപ വരെ കൂട്ടി; റെയിൽവേ സ്റ്റേഷൻ കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷണ വില വർധിപ്പിച്ചു

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

മാലിന‍്യക്കൂമ്പാരത്തിൽ മുങ്ങിയ അജ്നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കിയ 21കാരന് വിദേശ കമ്പനിയിൽ ജോലി