Kerala Desk Abroad for Investment Promotion

Representative image - freepik.com

Business

വിദേശ രാജ്യങ്ങളിൽ കേരള ഡെസ്‌ക്; ലക്ഷ്യം വ്യവസായ നിക്ഷേപം

വ്യവസായ നിക്ഷേപം ആകർഷിക്കാൻ ന്യൂയോർക്ക്, ലണ്ടൻ, ദുബായ്, സിംഗപ്പുർ, ടോക്കിയോയിൽ 'കേരള ഡെസ്‌ക്'; പ്രവാസി സംഘടനകളുമായി ചേർന്ന് നടപ്പാക്കൽ

Business Desk

കേരളത്തിലേക്കുള്ള വ്യവസായ നിക്ഷേപം ആകർഷിക്കാൻ, ന്യൂയോർക്ക്, ലണ്ടൻ, ദുബായ്, സിംഗപ്പുർ, ടോക്കിയോ എന്നിവിടങ്ങളിൽ 'കേരള ഡെസ്‌ക്' ആരംഭിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നു. സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ, പ്രവാസി സംഘടനകളുമായി ചേർന്നാണ് ഇത് നടപ്പാക്കുക. അംഗീകൃത സംഘടനകളുമായുള്ള സഹകരണ കരാറിന്‍റെ ചുമതല കെഎസ്‌ഐഡിസി എംഡിക്കാണ്. യുഎസ് സ്ഥാനപതി സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നു.

തിരുവനന്തപുരം: കേരളത്തിന്‍റെ പ്രചാരണത്തിനായി വിവിധ സംസ്ഥാനങ്ങളിൽ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനൊപ്പം വിദേശ രാജ്യങ്ങളിൽ 'കേരള ഡെസ്‌ക്' ആരംഭിക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ. കേരളത്തിലേക്കു വ്യവസായനിക്ഷേപം ആകർഷിക്കാനാണ് പദ്ധതി. ന്യൂയോർക്ക്, ലണ്ടൻ, ദുബായ്, സിംഗപ്പുർ, ടോക്കിയോ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കേരള ഡെസ്‌ക് ആരംഭിക്കുന്നത്. നിക്ഷേപകർക്ക് കേരളത്തിലെ സാധ്യതകളെക്കുറിച്ച് അറിയാനും നിക്ഷേപം നടത്താനുമുള്ള കൃത്യമായ പ്ലാറ്റ്‌ഫോം ഒരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സർക്കാരിനു സാമ്പത്തികബാധ്യത ഇല്ലാത്ത തരത്തിൽ അതത് സ്ഥലങ്ങളിലെ പ്രവാസി സംഘടനകളുമായി ചേർന്നാവും സംവിധാനം ഒരുക്കുക. അംഗീകൃത സംഘടനകളുമായി സഹകരണ കരാറിൽ ഏർപ്പെടാനുള്ള ചുമതല കെഎസ്‌ഐഡിസി എംഡിക്കാണു നൽകിയിരിക്കുന്നത്. ബ്രാൻഡിങ്, സാങ്കേതിക സഹകരണം, മറ്റ് അനുമതികൾക്കുള്ള നടപടികൾ എന്നിവയാകും കെഎസ്‌ഐഡിസി വഴി സർക്കാർ നൽകുക. പ്രവാസി സംഘടനകൾ, പ്രമുഖ പ്രവാസി വ്യവസായികൾ, വൻകിട നിക്ഷേപകർ എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് കേരളാ ഡെസ്‌കിന്‍റെ പ്രധാന ലക്ഷ്യം. നിക്ഷേപ സാധ്യതകൾ തിരിച്ചറിഞ്ഞ് കെഎസ്‌ഐഡിസിയുടെ ഇൻവെസ്റ്റ് കേരളം സെല്ലിൽ അറിയിച്ച് ഏകജാലക സംവിധാനത്തിലൂടെ അതു പ്രാവർത്തികമാക്കാനുള്ള നടപടികളും ഉണ്ടാകും.

അടുത്തിടെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ കേരളത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതു സംബന്ധിച്ച് പ്രാരംഭചർച്ചകൾ നടത്തിയിരുന്നു. ആദ്യഘട്ടം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. കേവലം ഒരു സാംസ്കാരിക പ്രദർശനം എന്നതിലുപരി, കേരളത്തിലെ സംരംഭകർക്ക് അവരുടെ കഴിവുകൾ തെളിയിക്കാനും, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും, ടൂറിസം സാധ്യതകൾ വർധിപ്പിക്കാനുമുള്ള വലിയൊരു വേദിയായിട്ടാണ് ഇത് വിഭാവനം ചെയ്യുന്നത്.