സംസ്ഥാനത്ത് കുതിച്ചു കയറി സ്വർണവില; പവന് ഒറ്റയടിക്ക് 10,000 ത്തിലധികം രൂപയുടെ വർധന

 

file image

Business

സംസ്ഥാനത്ത് കുതിച്ചു കയറി സ്വർണവില; പവന് ഒറ്റയടിക്ക് 10,000 ത്തിലധികം രൂപയുടെ വർധന

സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ചതാണ് സ്വർണവിലയിലെ ഈ കുതിപ്പിന് കാരണം

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയിലെത്തി. പവൻ വിലയിൽ 10,200 രൂപയുടെ വർധനവാണ് ഉണ്ടായത്. ആദ്യമായാണ് ഇത്രയധികം രൂപ ഒറ്റയടിക്ക് വർധിക്കുന്നത്. ഇതോടെ പവൻ വില 1,23,120 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ചതാണ് സ്വർണവിലയിലെ ഈ കുതിപ്പിന് കാരണം. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ബുധനാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

മാസപ്പടി കേസ്; തെളിവ് ലഭിച്ചാല്‍ പിണറായിക്ക് സമന്‍സ് അയക്കാന്‍ ഇഡി

കീം പരീക്ഷ: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക്

"മാഫിയ സംഘത്തിൽ ലക്ഷ്മിപ്രിയയും"; വെളിപ്പെടുത്തലുമായി അൻസിബയുടെ സുഹൃത്ത്

പിറവത്ത് യുവതിയും മകനും പുഴയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെയും മൂത്ത കുട്ടിയെയും കാണാനില്ല

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി; ചെമ്പ് പാളിയെന്ന് ഭക്തന്‍റെ പരാതി