ഇടിവ് തുടർന്ന് സ്വർണവില; നിരക്കറിയാം!

 
Representative image
Business

ഇടിവ് തുടർന്ന് സ്വർണവില; നിരക്കറിയാം!

രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16,000 രൂപയാണ് കുറഞ്ഞത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. പവൻ വിലയിൽ ശനിയാഴ്ച 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 91,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16,000 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച മാത്രം 3000 രൂപയിലധികം കുറവ് രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമോ എന്ന് വ്യക്തമല്ല. സ്വർണവിലയിൽ വർധനവുണ്ടാവാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.