സ്വർണവിലയിൽ ഒറ്റയടിക്ക് 3,760 രൂപയുടെ ഇടിവ്; പവൻ വില 90,000 ത്തിലേക്ക്!
representative image
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വെള്ളിയാഴ്ചയും ഇടിവ്. ഒറ്റയടിക്ക് പവൻ വിലയിൽ 3760 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 470 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,080 രൂപയായി കുറഞ്ഞു. ഗ്രാമിന് 11,510 രൂപയാണ് വില.
കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 385 രൂപ കുറഞ്ഞ് 9420 രൂപയായിലെത്തി. പവന് 78,440 രൂപയുമാണ് വിപണിയിലെ വില. 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും വൻതോതിൽ ഇടിവുണ്ടായിട്ടുണ്ട്.
രാജ്യാന്തര വിലയിലെ ഇടിവിന്‍റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില ഇടിയുന്നത്. 200 ഡോളറിലധികം ഇടിഞ്ഞ് ഔൺസിന് 3517 ഡോളർ വരെയെത്തി രാജ്യാന്തരവില. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഈ വർഷം ജനുവരിയിൽ വില 5600 ഡോളറിന് മുകളിലെത്തി റെക്കോർഡിട്ടിരുന്നു.