കേരള ലോട്ടറി.
Representative image
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്– ന്യൂ ഇയർ ബംപർ 2027 ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച നിർവഹിക്കും. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ക്രിസ്മസ്– ന്യൂ ഇയർ ബംപർ 2027 ഭാഗ്യക്കുറിയിൽ ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്.
450 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വിൽപ്പന 28ന് ആരംഭിക്കും. നറുക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.
സമ്മാനഘടന ഒന്നാം സമ്മാനം– 25 കോടി രൂപ, രണ്ടാം സമ്മാനം– ഒരു കോടി രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം), മൂന്നാം സമ്മാനം– 10 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം), നാലാം സമ്മാനം– 5 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം), അഞ്ചാം സമ്മാനം– ഒരു ലക്ഷം രൂപ വീതം 108 പേർക്ക്.
ഇതു കൂടാതെ 5000 രൂപ വീതം– 32,400 പേർക്ക്, 2000 രൂപ വീതം– 60,480 പേർക്ക്, 1000 രൂപ വീതം– 1,10,160 പേർക്ക്, 600 രൂപ വീതം– 2,72,160 പേർക്ക്, 500 രൂപ വീതം– 2,91,600 പേർക്ക്, സമാശ്വാസ സമ്മാനം– ഒരു ലക്ഷം രൂപ വീതം 11 പേർക്ക് എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കും.
കൂടാതെ ഒരോ 50 ടിക്കറ്റിനും 50 രൂപ സെയിൽസ് ഇൻസെന്റീവും സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽക്കുന്ന അംഗീകൃത ഏജന്റുമാർക്ക് യഥാക്രമം 50000, 35000, 20000 രൂപ സ്പെഷ്യൽ ഇൻസെന്റീവും ജില്ലാ തലത്തിൽ യഥാക്രമം 5000, 2500 രൂപ കോമൺ ഇൻസെന്റീവും ലഭിക്കും.