കെഎസ്എഫ്ഇ
Representative image
2026 ഒക്റ്റോബർ 10ന് തൃശൂർ ആസ്ഥാനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്‍റർപ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ), മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കും (എൻആർഐ) പ്രത്യേക സേവന കൗണ്ടറുകൾ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ശാഖാ സേവനങ്ങൾ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉപയോക്തൃ കേന്ദ്രീകൃത സേവനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ സംരംഭത്തെക്കുറിച്ച് കെഎസ്എഫ്ഇ മാനേജിങ് ഡയറക്റ്റർ അഭിലാഷ് പി.എൻ. വിശദീകരിച്ചു.
തൃശൂർ: കേരളത്തിലെ പ്രമുഖ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്‍റർപ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ), ഉപയോക്തൃ സേവനം കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമാക്കുന്നതിന്‍റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കും (NRI) പ്രത്യേക സേവന കൗണ്ടറുകൾ ആരംഭിച്ചു.
ഈ കൗണ്ടറുകളിലൂടെ ശാഖയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കും. കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കാൻ ഈ സംവിധാനം സഹായകരമാകും. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ ലളിതമാക്കുന്നതിനും, എല്ലാവർക്കും മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം ഉറപ്പാക്കുന്നതിനുമുള്ള കെഎസ്എഫ്ഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് കെഎസ്എഫ്ഇ മാനേജിങ് ഡയറക്റ്റർ അഭിലാഷ് പി.എൻ. അറിയിച്ചു.
മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കും കൂടുതൽ സൗഹൃദപരവും കാര്യക്ഷമവുമായ സേവനാന്തരീക്ഷം ഒരുക്കുന്നതിലൂടെ, ഉപയോക്തൃ കേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.