.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ആഗോള വിപണി തേടി കുടുംബശ്രീ-ഇനം.

 
Business

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

കുടുംബശ്രീയുടെ കാർഷിക ഭക്ഷ്യവിഭവങ്ങൾ 'കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ ആഗോള വിപണിയിലേക്ക്.

Thiruvananthapuram Bureau

തിരുവനന്തപുരം: കുടുംബശ്രീയുടെ കാർഷിക ഭക്ഷ്യവിഭവങ്ങൾ 'കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ ആഗോള വിപണിയിലേക്ക്. ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നു വാങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയാറാക്കിയ മുപ്പത് പ്രീമീയം ബ്രാൻഡ് ഭക്ഷ്യോത്പന്നങ്ങളാണ് കുടുംബശ്രീ എത്തിക്കുക.

സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങൾ, പോഷകാഹാര കേന്ദ്രീകൃത മിശ്രിതങ്ങൾ, സംസ്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുക. മികച്ച ഗുണനിലവാരവും ആകർഷകമായ പായ്ക്കിങ്ങും ഉൾപ്പെടെയാണ് ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്.

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്‍റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. രാജ്യത്തും വിദേശത്തുമടക്കം ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ശനിയാഴ്ച എറണാകുളം നെടുമ്പാശ്ശേരി ഫ്ളോറ എയർപോർട്ട് ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്‍ററിൽ രാവിലെ 10ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉത്പന്നങ്ങളുടെ ലോഞ്ചിങ്ങ് നിർവഹിക്കും. ഇതോടൊപ്പം കെ-ടാപ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും കൂടാതെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പാകുന്ന സ്റ്റാർട്ടപ് ശൃംഖല "യുക്തി', തദ്ദേശീയ മേഖലയിലെ സംരംഭകർക്കായി നടപ്പാക്കുന്ന "ട്രൈബാൻഡ്', കുടുംബശ്രീ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

രാജ്യത്തെ പ്രമുഖ കാർഷിക വ്യാവസായിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ഐസിഎആർ, സിഎസ്ഐആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, കാർഷിക സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നും നേടിയ നിയമാനുസൃത ലൈസൻസുള്ള ഭക്ഷ്യസാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കെ-ഇനം പദ്ധതിയുടെ ഭാഗമായി മൂല്യവർധിത ഭക്ഷ്യഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി തയാറാക്കിയിട്ടുള്ളത്.

ദേശീയ തലത്തിലുളള പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത നൂതന ഭക്ഷ്യവിഭവങ്ങളും കാർഷിക സംസ്കരണ സാങ്കേതിക വിദ്യകളും കുടുംബശ്രീ വനിതാ സംരംഭകരിലേക്ക് എത്തിച്ചേരുന്നതു വഴി അവർക്ക് സംരംഭ വിപുലീകരണത്തിനും സുസ്ഥിര വരുമാന ലഭ്യതയ്ക്കും അവസരമൊരുങ്ങും എന്നതാണ് പദ്ധതിയുടെ നേട്ടം. നിലവിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകൾ, സംരംഭങ്ങൾ, പ്രൊഡ്യൂസർ ഗ്രൂപ്പുകൾ എന്നിവയ്ക്കാണ് കുടുംബശ്രീ മിഷൻ ലഭ്യമാക്കുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കുടുംബശ്രീ യുവസംരംഭകരുടെ നൂതന അഗ്രി ബിസിനസ് ആശയങ്ങൾ അടിസ്ഥാനമാക്കി സൂപ്പർ ഫുഡ്സ്, ഫാഷൻ, ഹെർബൽ പേഴ്സണൽ കെയർ പ്രോഡക്ട്സ് എന്നിവ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിനുളള സാങ്കേതിക വിദ്യകൾ ലഭ്യമാക്കും. ഇ-കൊമേഴ്സ് വിപണന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ദേശീയ-അന്തർദേശീയ വിപണികളിൽ ഉത്പന്നങ്ങളുടെ സാന്നിധ്യം ഉറപ്പാക്കും. 'കുടുംബശ്രീ ഇനം' പദ്ധതി ഭക്ഷ്യ ഉത്പന്ന മേഖലയിൽ വിപ്ളവകരമായ മാറ്റത്തിനും വനിതാ സംരംഭകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്തുന്നതിനും വഴിയൊരുക്കും.

ആകാശ എയറിലും ഇന്ധന സർചാർജ്; വിമാനടിക്കറ്റ് നിരക്ക് 1300 രൂപ വരെ കൂട്ടിയേക്കും

ട്രാൻസ്ജെൻഡേഴ്സിനെ രക്തദാതാക്കളുടെ പട്ടികയിൽ നിന്ന് കേന്ദ്രം ഒഴിവാക്കി

കവി ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

'രാജസ്ഥാൻ മോഡൽ'; പരീക്ഷയിൽ ഉന്നത നേട്ടം കൈവരിച്ച വിദ‍്യാർഥികൾക്ക് ഹെലികോപ്റ്റർ യാത്ര സാധ‍്യമാക്കി സ്കൂൾ പ്രിൻസിപ്പൽ

"കോടിക്കണക്കിന് പണം കണ്ട് വളർന്നവൻ"; പുറത്താക്കിയതെന്തിനെന്ന് അറിയില്ലെന്ന് ഗണേഷ് കുമാർ