ഇലോൺ മസ്ക്

 

File photo

Business

ഇലോൺ മസ്‌കില്‍ നിന്ന് പഠിക്കാം രണ്ട് പാഠങ്ങള്‍

സ്പെയ്സ് എക്‌സ് ഓഹരി വിപണിയിലെ പ്രവേശനത്തോടെ എലോണ്‍ മസ്‌ക് ലോകത്തിലെ ആദ്യ ട്രില്യണയര്‍; ദീര്‍ഘകാല പ്രതിബദ്ധതയും അപകടസന്നദ്ധതയും നിക്ഷേപകര്‍ക്ക് പാഠമാകുന്നു

Business Desk

ചരിത്രം കുറിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം എലോണ്‍ മസ്‌കിന്‍റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പെയ്സ് എക്‌സ് ഓഹരി വിപണിയില്‍ പ്രവേശിച്ചത്. ഈ മാസം 12നാണ് സ്‌പെയ്സ് എക്‌സ് ഓഹരി വിപണിയില്‍ പ്രവേശിച്ചത്.

ആദ്യ ദിനം തന്നെ കമ്പനിയുടെ ഓഹരി മൂല്യത്തില്‍ 30 ശതമാനത്തിലധികം മുന്നേറ്റമുണ്ടായി. അതുവഴി സ്‌പെയ്സ് എക്‌സിന്‍റെ വിപണി മൂല്യം ഏകദേശം 2.3 ട്രില്യണ്‍ ഡോളറിലെത്തി. എന്‍വിഡിയ, ഗൂഗ്ളിന്‍റെ ആല്‍ഫബെറ്റ്, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നീ കമ്പനികള്‍ മാത്രമാണ് വിപണി മൂല്യത്തില്‍ സ്‌പെയ്സ് എക്‌സിന് മുന്നിലുള്ളത്. സ്‌പെയ്സ് എക്‌സിന്‍റെ റെക്കോഡ് ലിസ്റ്റിങ്ങിലൂടെ മസ്‌ക് ലോകത്തിലെ ആദ്യ ട്രില്യണയര്‍ ആകുകയും ചെയ്തു.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് സൂചിക പ്രകാരം, എലോണ്‍ മസ്‌കിന്‍റെ ആസ്തി ഏകദേശം 1.1 ലക്ഷം കോടി യുഎസ് ഡോളറിലെത്തിയെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ആദ്യത്തെ ട്രില്യണയറും മസ്‌കാണ്. സ്പെയ്സ് എക്സിന്‍റെ ഓഹരികള്‍ ആദ്യ വ്യാപാര സെഷനില്‍ 19 ശതമാനം ഉയര്‍ന്നതിനെത്തുടര്‍ന്നു കമ്പനിയുടെ മൂല്യം 2.2 ലക്ഷം കോടി യുഎസ് ഡോളറായി ഉയര്‍ന്നു. മസ്‌കിന്‍റെ സമ്പത്തിന്‍റെ ഭൂരിഭാഗവും സ്പെയ്സ് എക്സാണ് സംഭാവന ചെയ്തിരിക്കുന്നത്. ഇതിനു പുറമെ ടെസ്‌ലയുടെ ഓഹരിയും മസ്‌കിന്‍റെ സമ്പത്തിന്‍റെ പ്രധാന ഭാഗമാണ്.

പാപ്പരത്തത്തിന്‍റെ വക്കിലെത്തിയ ആളാണ് എലോണ്‍ മസ്‌ക്. അവിടെ നിന്നാണ് ഇന്ന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയത്. ദരിദ്ര അവസ്ഥയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നതയിലേക്കുള്ള മസ്‌കിന്‍റെ യാത്ര നിക്ഷേപകര്‍ക്ക് നിരവധി വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നുണ്ട്. ദീര്‍ഘകാല പ്രതിബദ്ധത, അപകടസാധ്യതകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത, ഗുണനിലവാരമുള്ള ബിസിനസുകളിലെ നിക്ഷേപം എന്നിവയ്ക്ക് സമ്പത്ത് സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മസ്‌കിന്‍റെ യാത്ര എടുത്തുകാണിക്കുന്നു.

ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ പ്രതിബദ്ധത പുലര്‍ത്തുക

2008ല്‍ ടെസ്‌ലയും സ്പെയ്സ് എക്സും കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. ഇത്തരത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും, മസ്‌ക് തന്‍റെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രയാസകരമായ സമയമായിരുന്നെങ്കിലും സ്‌പെയ്സ് എക്‌സിനെയോ, ടെസ്‌ലയെയോ ഉപേക്ഷിക്കുന്നതിനുപകരം തന്‍റെ ബിസിനസുമായി മുന്നോട്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. നിക്ഷേപത്തിനും ഈ തത്വം ബാധകമാണ്. ഹ്രസ്വകാല നേട്ടങ്ങള്‍ക്കു പിന്നാലെ പോകാതെ ദീര്‍ഘകാല നിക്ഷേപത്തിലോ എസ്‌ഐപി പോലുള്ള പദ്ധതികളിലൂടെ അച്ചടക്കത്തോടെ മുന്നേറിയാല്‍ മികച്ച സമ്പത്ത് സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ചരിത്രം തെളിയിച്ചിരിക്കുന്നത്.

സമ്പത്ത് സൃഷ്ടിക്കാം ഓഹരി നിക്ഷേത്തിലൂടെ

മസ്‌ക് പ്രധാനമായും ഒരു സംരംഭകനായാണ് അറിയപ്പെടുന്നതെങ്കിലും, അദ്ദേഹത്തിന്‍റെ സമ്പത്തിന്‍റെ ഭൂരിഭാഗവും കമ്പനി ഓഹരികളുടെ, പ്രത്യേകിച്ച് ടെസ്‌ല ഓഹരികളുടെ ഉടമസ്ഥതയിലൂടെയാണ് സൃഷ്ടിക്കപ്പെട്ടത്. ദീര്‍ഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതില്‍ ഓഹരി നിക്ഷേപത്തിന്‍റെ പ്രാധാന്യം അദ്ദേഹത്തിന്‍റെ ഉയര്‍ച്ച അടിവരയിടുന്നു.

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പല നിക്ഷേപകരും മടിക്കുന്നത് അസ്ഥിരത മൂലമാണ്. ഇത് ഒരു വാസ്തവമാണെങ്കിലും ഓഹരികളില്‍ നിക്ഷേപമില്ലാതെ ഗണ്യമായ സമ്പത്ത് സൃഷ്ടിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ഓഹരികള്‍ തെരഞ്ഞെടുക്കുന്നതില്‍ ഭയമുള്ള നിക്ഷേപകര്‍ക്ക് വിപണിയില്‍ നിക്ഷേപം നടത്താന്‍ താരതമ്യേന റിസ്‌ക് കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളായി മ്യൂച്വല്‍ ഫണ്ടുകളോ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളോ (ഇടിഎഫ്) പരിഗണിക്കാവുന്നതാണെന്നു വിദഗ്ധർ പറയുന്നു.

"പുരുഷന്മാർ ബൂർഷ്വാസികൾ, സ്ത്രീകളാണ് കുടുംബത്തിലെ വർക്കിങ് ക്ലാസ്"; സൗജന്യയാത്രയെക്കുറിച്ച് ഗതാഗത മന്ത്രി

''ഇവനു പ്രാന്താടാ...'' നെതന്യാഹുവിനെ കൈവിട്ട് ഇറാനുമായി കരാർ ഒപ്പിടാൻ ട്രംപ്

ടുണീഷ്യൻ ഗോൾ പോസ്റ്റിൽ സ്വിഡീഷ് മൺസൂൺ

ഇനി സ്ത്രീകൾക്ക് 'പറക്കാം', ഫ്രീയായി

അവസാന നിമിഷം അദ്ഭുതം; ഇക്വഡോറിനെ വീഴ്ത്തി ഐവറി കോസ്റ്റ്