അദീപ് അഹമ്മദ്

 

File

Business

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ് 'ദ വാൾ സ്ട്രീറ്റ് ജേണൽ' സിഇഒ കൗൺസിലിൽ

ലണ്ടനിൽ ചേർന്ന വാൾ സ്ട്രീറ്റ് ജേണൽ സിഇഒ കൗൺസിൽ ഉച്ചകോടിയിൽ പ്രഖ്യാപനം; ആഗോള ബിസിനസ് നേതാക്കളുടെ ക്ഷണിത കൂട്ടായ്മയിൽ അദീബ് അഹമ്മദിന് അംഗത്വം

UAE Correspondent

ദുബായ്: ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്റ്റർ അദീബ് അഹമ്മദിനെ ആഗോള ബിസിനസ് പ്രമുഖരുടെ കൂട്ടായ്മയായ 'ദ വാൾ സ്ട്രീറ്റ് ജേണൽ' സിഇഒ കൗൺസിലിലേക്ക് തെരഞ്ഞെടുത്തു. ലണ്ടനിൽ നടത്തിയ വാൾ സ്ട്രീറ്റ് ജേണൽ സിഇഒ കൗൺസിൽ ഉച്ചകോടിയിലാണ് പ്രഖ്യാപനം.

ലോകത്തെ പ്രമുഖ കമ്പനികളുടെ മേധാവികൾ മാത്രമാണ് ക്ഷണപ്രകാരം ഈ കൗൺസിലിൽ അംഗങ്ങളാകുന്നത്. ആഗോള സാമ്പത്തിക വളർച്ച, സാങ്കേതിക മുന്നേറ്റങ്ങൾ, ഭൗമരാഷ്ട്രീയം, കോർപ്പറേറ്റ് പ്രതിസന്ധികൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിൽ ലോകത്തെ മുൻനിര കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുമാർക്കൊപ്പം അദീബ് അഹമ്മദും പങ്കാളിയാകും.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്, ജിസിസി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് എന്നീ മേഖലകളിൽ ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്തും ഫിൻടെക് രംഗത്തും പ്രവർത്തിക്കുന്ന സ്ഥാപനമാണ്.

"ഞങ്ങൾ സേവനം നൽകുന്ന വിപണികളിൽ നിന്നും സമൂഹങ്ങളിൽ നിന്നുമുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും ഈ ആഗോള കൂട്ടായ്മയിൽ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു." — അദീബ് അഹമ്മദ് പറയുന്നു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍