നെസ്റ്റോ ഗ്രൂപ്പ് പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങുന്നു.

 
Business

നെസ്റ്റോ ഗ്രൂപ്പിന് 'ഗോ ഗ്രീൻ' ക്യൂബ് ഇന്നൊവേറ്റേഴ്സ് സുസ്ഥിരതാ പുരസ്കാരം

ഓഫീസ് പ്രവർത്തനങ്ങൾ പൂർണമായും കടലാസ് രഹിതമാക്കി 3.3 കോടി രേഖകൾ ഡിജിറ്റൈസ് ചെയ്ത നേട്ടത്തിനാണ് നെസ്റ്റോ ഗ്രൂപ്പിന് ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് പുരസ്കാരം നൽകിയത്

UAE Correspondent

ദുബായ്: പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനങ്ങളിലൂടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മികച്ച വിനിയോഗത്തിലൂടെയും മികച്ച നേട്ടം കൈവരിച്ച പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ നെസ്റ്റോ ഗ്രൂപ്പിന് 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം നൽകി. ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് കമ്പനിയാണ് പരിസ്ഥിതി സംരക്ഷണത്തോടുള്ള നെസ്റ്റോയുടെ മികച്ച പ്രതിബദ്ധത കണക്കിലെടുത്ത് ഈ പുരസ്‌കാരം നൽകിയത്. ഓഫിസ് പ്രവർത്തനങ്ങൾ പൂർണമായും കടലാസ് രഹിതമാക്കിയതാണ് നെസ്റ്റോയെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്.

യുഎഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ്, തങ്ങളുടെ ഹ്യൂമൻ റിസോഴ്സ് (എച്ച്ആർ), ഫിനാൻസ്, സ്റ്റോറുകൾ, മറ്റ് ബാക്ക് ഓഫിസ് വിഭാഗങ്ങൾ എന്നിവയിലെല്ലാം 'കോണ്ടന്‍റ്‌വേഴ്സ് ഡോക്യുമെന്‍റ് മാനേജ്മെന്‍റ് സിസ്റ്റം' വിജയകരമായി നടപ്പിലാക്കി പേപ്പർ ഫയലുകൾക്ക് പകരം ഡിജിറ്റൽ വർക്ക്ഫ്ലോകൾ ഉപയോഗിച്ചതിലൂടെ ഏകദേശം 3.3 കോടി രേഖകളാണ് നെസ്റ്റോ ഡിജിറ്റൈസ് ചെയ്തത്. ഈ പദ്ധതിയിലൂടെ കടലാസ്, പ്രിന്‍റിങ്, സംഭരണച്ചെലവ് എന്നിവയിൽ 80 ശതമാനത്തോളം കുറവുണ്ടായതായാണ് കണക്കാക്കുന്നത്.

പരിസ്ഥിതി സുസ്ഥിരതയും ഡിജിറ്റൽ നവീകരണവും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകാമെന്ന് നെസ്റ്റോ തെളിയിച്ചിരിക്കുകയാണെന്നും, റീട്ടെയിൽ മേഖലയ്ക്ക് ഇതൊരു മികച്ച മാതൃകയാണെന്നും ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് ഗ്ലോബൽ ഡയറക്ടർ സെബി സിറിയക് പറഞ്ഞു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ കുറയ്ക്കുന്നതിനുള്ള 'ഗ്രീൻ ഹോപ്പ്' പദ്ധതി, കേന്ദ്ര സംഭരണശാലകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച 'ഗ്രീൻ വെയർഹൗസ്' പദ്ധതി, യുഎഇയിലെ പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്ന 'ഗ്രീൻ എമിറാത് സംരംഭം, ഇനാം ആപ്പ് വഴിയുള്ള ഡിജിറ്റൽ ബില്ലിംഗ് എന്നിവ നെസ്റ്റോയുടെ മറ്റ് പ്രധാന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളാണ്.

സുസ്ഥിര വികസനം തങ്ങളുടെ ദീർഘകാല ബിസിനസ് തന്ത്രത്തിന്‍റെ പ്രധാന ഭാഗമാണെന്ന് നെസ്റ്റോ ഗ്രൂപ്പ് എച്ച്ആർ ആൻഡ് അഡ്മിൻ മാനേജർ എൻ.പി. ഷംസുദ്ദീൻ വ്യക്തമാക്കി.

'അപൂർവങ്ങളിൽ അപൂർവം'; മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ 65 കാരന് വധശിക്ഷ

ഇറാന്റെ പരമോന്നത നേതാവ് ഖമനേയിയുടെ സംസ്‌കാര ചടങ്ങ്; കേന്ദ്രന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണറും പങ്കെടുക്കും

കാമുകിയെ ഡിന്നറിനു ക്ഷണിച്ചശേഷം കുത്തിക്കൊന്ന് യുവാവ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണം; പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ ഗൂഢാലോചനയെന്ന് ഇഡി

"എന്താണിത്ര തിരക്ക്"; അയോധ്യ അമ്പലക്കൊള്ളയിൽ അടിയന്തര വാദം തള്ളി സുപ്രീം കോടതി