ബാങ്ക് ജപ്തി കാരണം ഒരു കുടുംബവും പെരുവഴിയിലാകരുതെന്ന് എം.എ. യൂസഫലി.
Freepik.com - Representative AI image
ബാങ്ക് ജപ്തി കാരണം കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക്, കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും പകരം താമസം ഒരുക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ. യൂസഫലി. ലോണ്‍ കുടിശ്ശികയുടെ പേരില്‍ കുഞ്ഞുങ്ങള്‍ അടക്കമുള്ള കുടുംബങ്ങളെ പെരുവഴിയിലേക്ക് ഇറക്കിവിടുന്ന ബാങ്കുകളുടെ നയത്തിന് എതിരേയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഒരു വീട് ജപ്തി ചെയ്യുന്നതിന് മുന്‍പ്, വാടകയ്‌ക്കെങ്കിലും മറ്റൊരു വീട് നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.