നന്ദിനി നെയ്യിന് വീണ്ടും വില കൂട്ടി കർണാടക; ലിറ്ററിന് 700 രൂപ

 
Business

നന്ദിനി നെയ്യിന് വീണ്ടും വില കൂട്ടി കർണാടക; ലിറ്ററിന് 700 രൂപ

ആഗോള വിപണിയിലെ ട്രെൻഡുകളുമായി ചേർന്നു പോകുന്നതിനും സാമ്പത്തിക സ്ഥിരതയ്ക്കും ഈ വർധന അത്യാവശ്യമാണെന്നും കെഎംഎഫ്.

നീതു ചന്ദ്രൻ

ബംഗളൂരു: കർണാടക മിൽക് ഫെഡറേഷന്‍റെ(കെഎംഎഫ്) നന്ദിനി നെയ്യിന് വില വർധിപ്പിച്ചു. ലിറ്ററിന് 90 രൂപ കൂട്ടിയതോടെ ഇനി മുതൽ ഒരു ലിറ്റർ നന്ദിനി നെയ്യിന് 700രൂപ നൽകേണ്ടതായി വരും. അന്താരാഷ്ട്ര വിപണിയിൽ നെയ്യിന്‍റെ വില വർധിച്ചതിനാലാണ് വില വർധനയെന്ന് കെഎംഎഫ് അധികൃകർ വ്യക്തമാക്കി.

ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് നന്ദിനി നെയ് ആണ്. ആഗോള വിപണിയിലെ ട്രെൻഡുകളുമായി ചേർന്നു പോകുന്നതിനും സാമ്പത്തിക സ്ഥിരതയ്ക്കും ഈ വർധന അത്യാവശ്യമാണെന്നും കെഎംഎഫ്.

ജിഎസ്ടി ഒഴിവാക്കിയതോടെ ലിറ്ററിന് 640 രൂപ വിലയുണ്ടായിരുന്ന നന്ദിനി നെയ്യിന്‍റെ വില 610 ആയി കുറഞ്ഞിരുന്നു. തൊട്ടു പിന്നാലെയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു