ഇന്ധന വില കൂട്ടി നയാര; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂടും
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് നയാര എനർജി. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. വിലവർധന പ്രാബല്യത്തിൽ വന്നു. ചില്ലറ വിൽപ്പന വിലയും ആഗോള എണ്ണ വിലയും റിഫൈൻഡ് പ്രോഡക്റ്റ് ചെലവും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് വില വർധിപ്പിച്ചിരിക്കുന്നത്.
ആഗോള എണ്ണ വിലയിലുണ്ടായ കുതിപ്പിനെത്തുടർന്ന് പല തവണ നയാര ഇന്ധന വിലയിൽ മാറ്റം വരുത്തിയിരുന്നു. രാജ്യത്ത് 7,108 പെട്രോൾ പമ്പുകളാണ് നയാരയ്ക്കുള്ളത്.
ഈ വർഷം മാർച്ചിൽ പെട്രോൾ വിലയിൽ 5 രൂപയുടെയും ഡീസൽ വിലയിൽ 3 രൂപയുടെയും വർധനവ് നയാര വരുത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവു വന്നതോടെ ജൂലൈയിൽ ഈ വർധനവ് പിൻവലിച്ചു.