ഡോ. ഷംഷീർ വയലിൽ

 

File

Business

ലോക സാമ്പത്തിക ഫോറം ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡ് അംഗമായി മലയാളി സംരംഭകൻ

മിഡിൽ ഈസ്റ്റിലെ ആരോഗ്യ മേഖലയിൽ നൽകിയ സംഭാവനകളും അനുഭവ സമ്പത്തും പരിഗണിച്ചാണ് ഡോ. ഷംഷീർ വയലിലിനെ പ്രമുഖ ആഗോള സമിതിയിലേക്ക് നാമ നിർദ്ദേശം ചെയ്തത്.

UAE Correspondent

അബുദാബി: ലോക സാമ്പത്തിക ഫോറത്തിന്‍റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ബോർഡിലേക്ക് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ നിയമിതനായി. മിഡിൽ ഈസ്റ്റിലെ ആരോഗ്യ മേഖലയിൽ നൽകിയ സംഭാവനകളും അനുഭവ സമ്പത്തും പരിഗണിച്ചാണ് അദ്ദേഹത്തെ പ്രമുഖ ആഗോള സമിതിയിലേക്ക് നാമ നിർദ്ദേശം ചെയ്തത്.

ഫോറത്തിന്‍റെ സെന്‍റർ ഫോർ ഹെൽത്ത് ആൻഡ് ഹെൽത്ത്‌കെയറിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇനിഷ്യേറ്റീവ്, ഡിജിറ്റൽ ആരോഗ്യം, ആരോഗ്യ ഡാറ്റ, നിർമ്മിത ബുദ്ധി, നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ പുതിയ പരിചരണ മാതൃകകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള ആഗോള പൊതു-സ്വകാര്യ കൂട്ടായ്മയാണ്. ആരോഗ്യമേഖലയിലുടനീളം ഉത്തരവാദിത്തത്തോടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ വിന്യസിക്കുകയാണ് ബോർഡിന്‍റെ പ്രധാന ലക്ഷ്യം.

ചീഫ് എക്സിക്യൂട്ടീവുകൾ, മന്ത്രിമാർ, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ തലവൻമാർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. മയോ ക്ലിനിക് പ്രസിഡന്‍റും സിഇഒയുമായ ജിയാൻറിക്കോ ഫാറൂജിയ, മെഡ്‌ട്രോണിക് ചെയർമാനും സിഇഒയുമായ ജിയോഫ് മാർത്ത, ഫിലിപ്സ് പ്രസിഡന്‍റും സിഇഒയുമായ റോയ് ജാക്കബ്സ്, സൗദി അറേബ്യൻ ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജൽ, ഗാവി സിഇഒ സാനിയ നിഷ്തർ, അപ്പോളോ ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ സുനീത റെഡ്ഡി തുടങ്ങിയ പ്രമുഖരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.

കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീർ ഡോക്ടർ, സംരംഭകൻ, നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ആരോഗ്യ രംഗത്തെ പരിവർത്തനം സാധ്യമാകണമെങ്കിൽ ക്ലിനിക്കൽ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഡാറ്റയും കൃത്യമായി സംയോജിപ്പിക്കണമെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഡിജിറ്റൽ ആരോഗ്യവും എഐയും മാനുഷിക ലക്ഷ്യങ്ങളോടെ വിന്യസിക്കുമ്പോൾ മാത്രമേ വലിയ മാറ്റങ്ങൾ ഉണ്ടാകൂ എന്നും, രോഗീകേന്ദ്രീകൃത പരിചരണ മാതൃകകൾക്കായി ആഗോള നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക സാമ്പത്തിക ഫോറം സെന്‍റർ ഫോർ ഹെൽത്ത് ആൻഡ് ഹെൽത്ത്‌കെയർ മേധാവിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ശ്യാം ബിഷെൻ നിയമനത്തെ സ്വാഗതം ചെയ്തു. 2024-ൽ ആരംഭിച്ച ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവിൽ ഇതിനകം ഇരുനൂറിലധികം സംഘടനകൾ പങ്കാളികളായിട്ടുണ്ട്.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും