fastag 
Business

പുതിയ ഫാസ്ടാഗ് ചട്ടം വ്യാഴാഴ്‌ച മുതൽ

വ്യാഴാഴ്‌ച കെവൈസി പുതുക്കല്‍ നടപടി ആരംഭിക്കും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫാസ്ടാഗുകള്‍ മാറ്റി പുതിയത് നല്‍കണം

Renjith Krishna

കൊച്ചി: പുതിയ ഫാസ്ടാഗ് ചട്ടങ്ങള്‍ വ്യാഴാഴ്‌ച മുതല്‍ പ്രാബല്യത്തില്‍ വരും. ടോള്‍ ബൂത്തുകളിലെ തിരക്ക് കുറക്കാനും ടോള്‍ നല്‍കുന്ന പ്രക്രിയ എളുപ്പത്തിലാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ചട്ടങ്ങള്‍. പുതിയ ചട്ടം അനുസരിച്ച് കെവൈസി (ഉപയോക്താവിനെ അറിയുക) വിവരങ്ങള്‍ നല്‍കുന്നത് ഒക്റ്റോബര്‍ 31നകം പൂര്‍ത്തിയാക്കണം. അഞ്ചു വര്‍ഷത്തിനിടയില്‍ നല്‍കിയ എല്ലാ ഫാസ്ടാഗിന്‍റെയും കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന ജോലി, ബന്ധപ്പെട്ട സേവനം നല്‍കുന്ന കമ്പനികള്‍ പൂര്‍ത്തിയാക്കണം.

നാഷണല്‍ പേയ്ന്‍റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയാണ് പുതിയ മാര്‍ഗരേഖ ഇറക്കിയിട്ടുള്ളത്. വ്യാഴാഴ്‌ച കെവൈസി പുതുക്കല്‍ നടപടി ആരംഭിക്കും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫാസ്ടാഗുകള്‍ മാറ്റി പുതിയത് നല്‍കണം. വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവ ഫാസ്ടാഗുമായി ബന്ധിപ്പിക്കണം. പുതിയ വാഹനം വാങ്ങിയാല്‍ 90 ദിവസത്തിനകം രേഖകളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം. ഫാസ്ടാഗ് സേവനദാതാക്കള്‍ ഡേറ്റബേസ് പരിശോധിച്ച് കുറ്റമറ്റതാക്കണം. വാഹനത്തിന്‍റെ മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള വ്യക്തമായ ചിത്രം അപ്‌ലോഡ് ചെയ്യണം. ഫാസ്ടാഗ് ഒരു മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം.

കാറിടിച്ച് നിർത്താതെ പോയ കേസ്; നടൻ മണിയൻപിള്ള രാജുവിനെ ജാമ്യത്തിൽ വിട്ടു

നേരിയ ആശ്വാസം; സ്വർണവില പവന് 1520 കുറഞ്ഞു

കുറഞ്ഞ അളവിൽ മയക്കുമരുന്ന്; ഗുണ്ടാലിസ്റ്റിൽ പെടുത്തണോ, ഹൈക്കോടതി അഞ്ചംഗബെഞ്ച് പരിശോധിക്കുന്നു

ലഹരിമരുന്നുക്കേസ്; യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ 8 പേർ ചെന്നൈ പൊലീസിന്‍റെ പിടിയിൽ

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു