വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു; 200 രൂപയോളം കുറവ്

 
Business

വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു; 200 രൂപയോളം കുറവ്

ഗാർഹിക എൽപിജിയുടെ വിലയിൽ മാറ്റമില്ല.

നീതു ചന്ദ്രൻ

ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളിൽ വില കുറച്ച് കേന്ദ്ര സർക്കാർ. 19 കിലോഗ്രാം സിലിണ്ടറിന്‍റെ വിലയിൽ 209 രൂപയാണ് കുറച്ചിരിക്കുന്നത്. ഓഗസ്റ്റ് മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലയിൽ ഉണ്ടായ മാറ്റമാണ് വാണിജ്യ സിലിണ്ടറുകളിൽ വിലയിൽ പ്രതിഫലിച്ചിരിക്കുന്നത്.

ഡൽഹിയിൽ 202 രൂപ കുറച്ച് 2,728 രൂപയും കോൽക്കത്തയിൽ 209 രൂപ കുറച്ച് 2872 രൂപയുമാണിപ്പോൾ വാണിജ്യ സിലിണ്ടറിന്‍റെ വില. അതേ സമയം ഗാർഹിക എൽപിജിയുടെ വിലയിൽ മാറ്റമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു കൂട്ടി രണ്ടു ദിവസത്തിനകമാണ് വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചിരിക്കുന്നത്. ജൂലൈയിലും വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചിരുന്നു.

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി