പേടിഎം ബാങ്കിങ് ലൈസൻസ് റദ്ദാക്കി ആർബിഐ

 
Business

പേടിഎം ബാങ്കിങ് ലൈസൻസ് റദ്ദാക്കി ആർബിഐ

ബാങ്കിന്‍റെ പ്രവർത്തനത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയതിനാലാണ് നടപടി.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പേ ടിഎം പേയ്മെന്‍റ്സ് ബാങ്ക് ലിമിറ്റഡിന്‍റെ (പിപിബിഎൽ) ബാങ്കിങ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. ഇനിമുതൽ പിപിബിഎല്ലിന് ഇന്ത്യയിൽ ബാങ്കിങ് ചെയ്യാൻ സാധിക്കില്ല. ബാങ്ക് പൂർണമായും പ്രവർത്തനരഹിതമാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ആർബിഐ വ്യക്തമാക്കി. ബാങ്കിന്‍റെ പ്രവർത്തനത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയതിനാലാണ് നടപടി.

നിക്ഷേപരുടെ താത്പര്യം സംരക്ഷിക്കുന്ന വിധത്തിലല്ല ബാങ്ക് പ്രവർത്തിക്കുന്നതെന്നും ബാങ്ക് മാനേജ്മെന്‍റിൽ പ്രശ്നങ്ങളുണ്ടെന്നും ആർബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിനെ തുടരാൻ അനുവദിക്കുന്നതിലൂടെ പൊതുസമൂഹത്തിന് ഗുണം ലഭിക്കില്ലെന്നും ബാങ്ക് ലൈസൻസുമായി ബന്ധപ്പെട്ട നിയമങ്ങളം ചട്ടങ്ങളും പിപിബിഎൽ ലംഘിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് പൂട്ടുന്നതിനായുള്ള ദീർഘമായ നടപടികളുടെ ഭാഗമായാണ് ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്. 2022ലാണ് പേ ടിഎം ബാങ്കിനെതിരേയുള്ള നടപടികൾ ആരംഭിച്ചത്. പുതുതായി നിക്ഷേപം സ്വീകരിക്കരുതെന്നും ഉപയോക്താക്കളെ ചേർക്കരുതെന്നും ബാങ്കിന് നിർദേശം നൽകിയിരുന്നു.

"എനിക്ക് ഒറ്റ തന്തയെ ഉള്ളൂ, അത് മോദിയാണ്"; ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

ലങ്കൻ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കലിന് ഇരട്ടസെഞ്ചുറി നഷ്ടം; ഇന്ത‍്യ‍ മികച്ച സ്കോറിൽ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യ‍യെ മറികടന്ന് ബംഗ്ലാദേശ്

ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ

റോഡപകടത്തിൽ 88 ശതമാനം വൈകല്യം; യുവാവിന് 2.92 കോടി രൂപ നഷ്ടപരിഹാരം