പ്രത്യേക ഡേറ്റ പായ്ക്കുമായി റിലയൻസ് ജിയോ.

 

Representative image

Business

15 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റ: പുതിയ പായ്ക്കുമായി ജിയോ

24 മണിക്കൂര്‍ കാലയളവില്‍ അതിവേഗ 5ജി ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്രത്യേക പായ്ക്കാണിത്

Mumbai Correspondent

കൊച്ചി: വെറും 15 രൂപയ്ക്ക് അണ്‍ലിമിറ്റഡ് 5ജി ഡേറ്റ പായ്ക്ക് അവതരിപ്പിച്ച് റിലയന്‍സ് ജിയോ. എന്നാൽ ഒറ്റ ദിവസം മാത്രമായിരിക്കും ഇതിന്‍റെ കാലാവധി. 24 മണിക്കൂര്‍ കാലയളവില്‍ അതിവേഗ 5ജി ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്രത്യേക പായ്ക്കാണിത്.

കൂടുതല്‍ ഡേറ്റ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ പുതിയ റീചാര്‍ജ് പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. 4കെ വിഡിയൊ സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയ്‌മിങ്, വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, ക്ലൗഡ് അധിഷ്ഠിത ജോലികള്‍ തുടങ്ങിയവ തടസമില്ലാതെ ചെയ്യാന്‍ പുതിയ പായ്ക്ക് സഹായിക്കും.‌ ജോലിക്കും വിനോദത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.

ജിയോയുടെ ട്രൂ 5ജി നെറ്റ്‌വര്‍ക്കിന്‍റെ സാധ്യതകള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം ജിയോയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, റീട്ടെയ്‌ല്‍ സ്റ്റോറുകള്‍ എന്നിവ വഴി 15 രൂപയുടെ പായ്ക്ക് ഇപ്പോള്‍ ലഭ്യമാണ്.