ഡോളറിനെതിരേ രൂപയ്ക്ക് ശക്തമായ മുന്നേറ്റം

 

symbolic image

Business

ഡോളറിനെതിരേ രൂപയ്ക്ക് ശക്തമായ മുന്നേറ്റം; 31 പൈസ ഉയർന്ന് 95.12ൽ എത്തി

ഓഹരി വിപണിയിലും നേട്ടം പ്രകടമായി

Sarath Nath MS

മുംബൈ: ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതും അമെരിക്കൻ ഡോളർ ദുർബലമായതും വിദേശ നിക്ഷേപകരുടെ തുടർച്ചയായ നിക്ഷേപവും രൂപയ്ക്ക് കരുത്തേകി. തിങ്കളാഴ്ച രാവിലെ വ്യാപാരത്തിന്‍റെ തുടക്കത്തിൽ ഇന്ത്യൻ രൂപ ഡോളറിനെതിരേ 31 പൈസ ഉയർന്ന് 95.12 എന്ന നിലയിലെത്തി.

ഇന്‍റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപ 95.15 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 95.12 എന്ന നിലയിലേക്ക് ശക്തിപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയും രൂപ തുടർച്ചയായ അഞ്ചാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തിരുന്നു. അന്ന് ഏഴ് പൈസ ഉയർന്ന് 95.43 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇറാനെതിരേ പുതിയ സൈനിക ആക്രമണം നടത്താനുള്ള തീരുമാനം അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി മാറ്റിവെച്ചതിനെ തുടർന്ന് ബ്രെന്‍റ് ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത് രൂപയ്ക്ക് അനുകൂലമായി. ഓഹരി വിപണിയിലും നേട്ടം പ്രകടമായി. സെൻസെക്സ് 470.06 പോയിന്‍റ് ഉയർന്ന് 78,564.70ലും നിഫ്റ്റി 150 പോയിന്‍റ് ഉയർന്ന് 24,532.95ലും വ്യാപാരം നടത്തി.

കേരളത്തിൽ കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ അതീവ ജാഗ്രത, ജലനിരപ്പ് ഉയരാൻ സാധ്യത

വീടിന്‍റെ മേൽക്കൂര തകർന്നു വീണ് യുവദമ്പതികൾ മരിച്ചു; കുട്ടി രക്ഷപ്പെട്ടു

ശരീരഭാഗങ്ങളിൽ വരെ ഒളിപ്പിച്ച് കടത്ത്, ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടിയത് 11 കോടിയുടെ സ്വർണം

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണംവിട്ടെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

ബിഹാറിൽ മെമു ട്രെയ്നിന്‍റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു