പരസ്യ ക്യാമ്പെയ്‌നുകൾ, ഡിജിറ്റൽ ഉള്ളടക്കങ്ങൾ, പൊതുപരിപാടികൾ, എന്നിവയിൽ സഞ്ജു സാംസൺ അൽ അൻസാരി എക്സ്ചേഞ്ചിനെ പ്രതിനിധീകരിക്കും.

 

MV

Business

സഞ്ജു സാംസൺ യുഎഇ അൽ അൻസാരി എക്സ്ചേഞ്ചിന്‍റെ ബ്രാൻഡ് അംബാസഡർ

യുഎഇയിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ച്, ഇന്ത്യൻ ദേശിയ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു

UAE Correspondent

ദുബായ്: യുഎഇയിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ച്, ഇന്ത്യൻ ദേശിയ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ പങ്കാളിത്ത കരാറിലാണ് നിയമനം.

ആറു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന അൽ അൻസാരി എക്സ്ചേഞ്ചുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായി പരസ്യ ക്യാമ്പെയ്‌നുകൾ, ഡിജിറ്റൽ ഉള്ളടക്കങ്ങൾ, പൊതുപരിപാടികൾ, എന്നിവയിൽ സഞ്ജു സാംസൺ ബ്രാൻഡിനെ പ്രതിനിധീകരിക്കും.

ഇന്ത്യയിലും യുഎഇയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിന്‍റെ സാന്നിധ്യം, ഉപയോക്താക്കളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സ്ഥാപനത്തിന്‍റെ മൂല്യങ്ങളായ വിശ്വാസം, മികവ്, പുതുമ എന്നിവ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സഞ്ജു സാംസണെ അൽ അൻസാരി എക്സ്ചേഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് അൽ അൻസാരി ഫിനാൻഷ്യൽ സർവീസസ് ഗ്രൂപ്പ് സിഇഒ റാഷിദ് എ. അൽ അൻസാരി പറഞ്ഞു. സഞ്ജുവിന്‍റെ കളിക്കളത്തിലെ മികവും പ്രൊഫഷണലിസവും തങ്ങളുടെ സ്ഥാപനത്തിന്‍റെ അടിസ്ഥാന മൂല്യങ്ങൾക്ക് ചേർന്നതാണെന്നും, യു.എ.ഇയിലെയും മേഖലയിലെയും വലിയ ക്രിക്കറ്റ് പ്രേമികളിലേക്ക് കൂടുതൽ അടുക്കാൻ ഈ സഹകരണം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളായി വലിയ വിശ്വാസ്യത നിലനിർത്തുന്ന അൽ അൻസാരി എക്സ്ചേഞ്ചിന്‍റെ ബ്രാൻഡ് അംബാസഡറാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സഞ്ജു സാംസൺ പ്രതികരിച്ചു. പ്രവാസി സമൂഹങ്ങളുമായി കൂടുതൽ അടുത്ത ബന്ധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി