എസ്ബിഐ 
Business

ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ മുന്‍കൂട്ടി തീര്‍ക്കണമെന്ന് എസ്ബിഐ

സെപ്റ്റംബർ 26 മുതൽ 30 വരെയുള്ള അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഒക്റ്റോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക്

Business Desk

ന്യൂഡല്‍ഹി: തുടർച്ചയായ ദേശീയ ബാങ്ക് പണിമുടക്കിനു മുന്നോടിയായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ) പുതിയ ഉപഭോക്തൃ മുന്നറിയിപ്പ് പുറത്തിറക്കി. പ്രധാനപ്പെട്ട ബാങ്കിങ് ജോലികള്‍ മുന്‍കൂട്ടി തീര്‍ക്കാന്‍ എസ്ബിഐ നിർദേശം നല്‍കി. പണിമുടക്ക് ദിവസങ്ങളില്‍ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രധാനപ്പെട്ട ബാങ്കിങ് ഇടപാടുകള്‍ അതിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കണമെന്ന് എസ്ബിഐ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സിന്‍റെ (യുഎഫ്ബിയു) ആഹ്വാനപ്രകാരം ഈ മാസം 28 മുതല്‍ 30 വരെ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 26, 27 നാലാം ശനിയും ഞായറുമായതിനാൽ ഫലത്തിൽ അഞ്ച് ദിവസം ബാങ്ക് സേവനങ്ങൾ ലഭിക്കില്ല. ഇതിനു ശേഷം ഒക്റ്റോബര്‍ 26 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

പണിമുടക്ക് സമയത്ത് അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തിവരുകയാണെന്ന് എസ്ബിഐ അറിയിച്ചു. അത്യാവശ്യ ബാങ്കിങ് ആവശ്യങ്ങള്‍ക്ക് എടിഎമ്മുകളും സിഎസ്പികളും ഉപയോഗിക്കാം. പണിമുടക്ക് കാലയളവില്‍ പണം ആവശ്യമുള്ള ഉപയോക്താക്കള്‍ എടിഎമ്മുകളും ഓട്ടൊമേറ്റഡ് ഡെപ്പോസിറ്റ് ആന്‍ഡ് വിത്ഡ്രോവല്‍ മെഷീനുകളും ഉപയോഗിക്കണം.

ഡൽഹിയിൽ ക്ഷേത്രത്തിനടുത്ത് പൊലീസെന്ന വ്യാജേന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

'റിപ്പോർട്ടർ കമ്പനിയെ സ്പോൺസറാക്കാനുള്ള തീരുമാനം മുൻ കായികമന്ത്രിയുടേത്'; മെസി തട്ടിപ്പിൽ സ്റ്റാഫംഗങ്ങൾ മൊഴി നൽകി

ഇഡിയെ ആക്രമിച്ച കേസ്; കുറ്റപത്രം തയാറായി, ഉടൻ നിയമോപദേശത്തിനായി സമർപ്പിക്കും

ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ‍്യമന്ത്രി മറച്ചുവയ്ക്കുന്നു; ഇത് മുതലാളിമാരുടെ സർക്കാരാണെന്ന് പി. രാജീവ്

രണ്ട് മാസത്തിനിടെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലുമായി ആപ്പിൾ