Tamannah Bhatia Sparks campaign

 
Business

'ശരിയായ നിമിഷം' ഇനി കാത്തിരിപ്പില്ല; തമന്നയും ലക്ഷ്യയുമായി സ്പാർക്സിന്‍റെ പുതിയ അറ്റിറ്റ്യൂഡ് ക്യാംപെയ്ൻ

സ്പാർക്സിന്‍റെ പുതിയ ക്യാംപെയ്ൻ 'ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ'യിൽ തമന്നയും ലക്ഷ്യയും; ജെൻ സീയെ ലക്ഷ്യമിട്ട് പുതിയ സ്നീക്കർ, സ്പോർട്സ് ഷൂ ശ്രേണി

Business Desk

2026 ഒക്റ്റോബർ 12ന്, ഇന്ത്യൻ ഫുട്‌വെയർ ബ്രാൻഡായ സ്പാർക്സ് (റിലാക്സോ ഫുട്‌വെയേഴ്സ്) തങ്ങളുടെ പുതിയ ബ്രാൻഡ് പ്ലാറ്റ്ഫോം 'ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ' (ജിഒടി) പ്രഖ്യാപിച്ചു. തമന്നയും ലക്ഷ്യ ലാൽവാനിയുമാണ് ബ്രാൻഡ് അംബാസഡർമാർ. ബിബിഡിഒ ഗ്രൂപ്പ് ഇന്ത്യയുടെ ഭാഗമായ മുദ്ര ആശയരൂപം നൽകിയ ഈ ക്യാംപെയ്ൻ, "ഗോട്ട്" (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന സാംസ്കാരിക പ്രയോഗത്തെ പുനർവ്യാഖ്യാനിച്ച്, വർത്തമാന നിമിഷത്തിൽ ജീവിക്കുന്ന ജെൻ സീ തലമുറയെ ലക്ഷ്യമിടുന്നു. പുതിയ സ്നീക്കറുകളും സ്പോർട്സ് ഷൂ ശ്രേണിയുമാണ് ക്യാംപെയ്നിന്‍റെ കേന്ദ്രം. ടെലിവിഷൻ, പ്രിന്‍റ്, ഡിജിറ്റൽ, ഔട്ട്ഡോർ മാധ്യമങ്ങളിലൂടെ 360-ഡിഗ്രി സമീപനത്തോടെയാണ് ക്യാംപെയ്ൻ നടപ്പാക്കുന്നത്.

ന്യൂഡൽഹി: 'ശരിയായ നിമിഷ'ത്തിനായി കാത്തിരിക്കുന്നത് പഴങ്കഥയാവുകയാണെന്ന് വിശ്വസിക്കുന്ന തലമുറയെ ലക്ഷ്യമിട്ട്, ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുട്‌വെയർ ബ്രാൻഡുകളിലൊന്നായ സ്പാർക്സ് പുതിയ ബ്രാൻഡ് പ്ലാറ്റ്ഫോമുമായി രംഗത്ത്—'ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ' (ജിഒടി). തമന്നയും ലക്ഷ്യ ലാൽവാനിയുമാണ് ഈ ക്യാംപെയ്നിന്‍റെ ബ്രാൻഡ് അംബാസഡർമാർ.

സ്റ്റൈലിൽ ശ്രദ്ധ പുലർത്തുന്ന യുവ ഉപയോക്താക്കൾക്കിടയിൽ ബ്രാൻഡിന്‍റെ പ്രസക്തി കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സ്പാർക്സിന്‍റെ പുതിയ സ്നീക്കറുകളും വൈവിധ്യമാർന്ന സ്പോർട്സ് ഷൂകളുമാണ് ക്യാംപെയ്നിന്‍റെ കാതൽ—യുവ ഉപയോക്താക്കളുടെ ദൈനംദിന ജീവിതശൈലിക്ക് ഇണങ്ങുംവിധം രൂപകൽപ്പന ചെയ്തവ.

"ഈ നിമിഷത്തിൽ നിങ്ങൾ എന്ത് ചെയ്യാനും അനുഭവിക്കാനും ആവിഷ്കരിക്കാനും തെരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം," ക്യാംപെയ്നെക്കുറിച്ച് റിലാക്സോ ഫുട്‌വെയേഴ്സ് കോ-സിഇഒയും ഹോൾ-ടൈം ഡയറക്റ്ററുമായ ഗൗരവ് കുമാർ ദുവ പറഞ്ഞു.

"ജീവിതം പരമാവധി ആസ്വദിക്കുന്നുവെന്നു തോന്നാൻ വലിയ എന്തെങ്കിലും സംഭവിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല," തമന്ന പറഞ്ഞു.

"ജിഒടി എന്ന ആശയം വർത്തമാനത്തിൽ ജീവിക്കുന്നതിനെയും നിങ്ങളെ ആവേശം കൊള്ളിക്കുന്നതിന് പിന്നാലെ പോകുന്നതിനെയും കുറിച്ചാണ്", ലക്ഷ്യ ചൂണ്ടിക്കാട്ടി.

'ഗോട്ട്' (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്, 'ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ' എന്ന പുനർവ്യാഖ്യാനം. ജീവിതം നിർണയിക്കുന്ന ഒരു നിമിഷത്തിനായി കാത്തിരിക്കുന്നതിനേക്കാൾ, ജീവിക്കുന്ന നിമിഷത്തെ തന്നെ അർഥപൂർണമാക്കുന്നതിൽ ശ്രദ്ധിക്കുന്ന തലമുറയെയാണ് ഈ ആശയം പ്രതിഫലിപ്പിക്കുന്നത്.