തെരഞ്ഞെടുപ്പ് ചൂടിൽ ഓഹരി വിപണി, മുന്നേറ്റം

 
Freepik
Business

തെരഞ്ഞെടുപ്പ് ചൂടിൽ ഓഹരി വിപണി, മുന്നേറ്റം

വിപണി തുറന്നപ്പോൾ സെൻസെക്സ് 76,913 ലും നിഫ്റ്റി 23,997 ലുമാണ്

Manju Soman

മുംബൈ: കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്ന നിർണായക ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. നീണ്ട വാരാന്ത്യത്തിന് ശേഷം വിപണി തുറന്നപ്പോൾ സെൻസെക്സ് 76,913 ലും നിഫ്റ്റി 23,997 ലുമാണ്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലസൂചനകളും പശ്ചിമേഷ്യയിലെ സംഘർഷം കുറഞ്ഞതുമാണ് വിപണിയെ മെച്ചപ്പെടുത്തിയത്.

വിപണി മികച്ച മുന്നേറ്റം കാഴ്ചവെച്ചതോടെ നിക്ഷേപകരുടെ സമ്പത്തിൽ 5.4 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായി. വിപണിയിലെ അസ്ഥിരതാ സൂചികയായ വിഐഎക്‌സ് 4.5 ശതമാനം താഴുകയും ചെയ്തു.

ആഭ്യന്തര വിപണിയിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ തുടരുകയാണ്. 24 കാരറ്റ് സ്വർണ്ണത്തിന് 1.52 ശതമാനം വർധനയോടെ പത്തു ഗ്രാമിന് 1,51,560 രൂപയായി ഉയർന്നു. വെള്ളിവിലയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്; 5.45 ശതമാനം വർദ്ധനയോടെ കിലോഗ്രാമിന് 2.50 ലക്ഷം രൂപയിലെത്തി.

ജന്തർ മന്തർ സീസൺ 2 ഉടൻ; ചോദ്യങ്ങൾക്ക് മറുപടിയുമായി അഭിജീത് ദിപ്കെ

വീട്ടിൽ നിന്നു പണം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ആരോപണം തെളിഞ്ഞതായി അന്വേഷണ സമിതി

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

ഇന്ത‍്യയ്‌ക്കെതിരേ കരുത്തുറ്റ സ്പിൻ നിരയുമായി ശ്രീലങ്ക; 16 അംഗ ടീമിനെ പ്രഖ‍്യാപിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ