ഇഷാൻ വർഷ്നി, സിഇഒ, ലാറ്റാംബാർസെം ബ്രൂവേഴ്സ്

 
Business

കേരളക്കര കീഴടക്കി 'സൂപ്പർ മക'; മൂന്ന് മാസത്തിനിടെ വിറ്റഴിച്ചത് 3 ലക്ഷത്തിലധികം!

പ്രീമിയം സ്പാർക്ലിംഗ് വൈൻ സെഗ്മെന്റിൽ യുവാക്കളുടെ പ്രിയപാനീയമായി സൂപ്പർ മക, 100% നാച്ചുറൽ ഫെർമെന്റേഷൻ രീതി ശ്രദ്ധനേടി

Thiruvananthapuram Bureau

കേരളത്തിലെ പ്രീമിയം ബെവ്റിജസ് വിപണിയിൽ വിപ്ലവകരമായ കുതിപ്പുമായി 'സൂപ്പർ മക'. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാറ്റാംബാർസെം ബ്രൂവേഴ്സിന് (Latambarcem Brewers) കീഴിലുള്ള ഈ ബ്രാൻഡ്, വിപണിയിലെത്തി ഒരു വർഷത്തിനുള്ളിൽ തന്നെ യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു.

പ്രീമിയം സ്പാർക്ലിംഗ് വൈൻ ആയാണ് സൂപ്പർ മക വിപണിയിൽ സ്ഥാനമുറപ്പിക്കുന്നത്. വിപണിയിലെ മറ്റ് പല പാനീയങ്ങളും എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ENA) ഉപയോഗിക്കുമ്പോൾ, സൂപ്പർ മക 100 ശതമാനം നാച്ചുറൽ ഫെർമന്‍റേഷൻ പ്രക്രിയയിലൂടെയാണ് തയാറാക്കുന്നത്. വൈൻ യീസ്റ്റ് ഉപയോഗിച്ചുള്ള ഈ നൂതന രീതി പാനീയത്തിന് കൂടുതൽ മികച്ച രുചി നൽകുന്നു. 15% ആൽക്കഹോൾ അടങ്ങുന്ന പാനീയം മിതമായ നിരക്കിൽ ലഭ്യമാണ്.

കഴിഞ്ഞ ക്വാർട്ടറിൽ മാത്രം കേരളത്തിൽ മൂന്ന് ലക്ഷത്തിലധികം കുപ്പികൾ വിറ്റഴിക്കാൻ ഈ ബ്രാൻഡിന് സാധിച്ചു. "കേരളത്തിലെ യുവാക്കൾക്കിടയിൽ സൂപ്പർ മകയ്ക്ക് ലഭിക്കുന്ന സ്വീകാര്യത അതിശയിപ്പിക്കുന്നതാണ്"- ലാറ്റാംബാർസെം ബ്രൂവേഴ്സ് സിഇഒ ഇഷാൻ വർഷ്നെ വ്യക്തമാക്കി. പാനീയത്തിന്‍റെ തനതായ രുചിക്കു പുറമെ, ഇതിന്‍റെ പാക്കേജിംഗും ലോഗോയും ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

വരുന്ന ആറ് മാസത്തിനുള്ളിൽ കേരളത്തിലെ വിൽപന മൂന്നിരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി പുതിയ ഫ്ലേവറുകളും കൂടുതൽ ആകർഷകമായ പാക്കേജിങ് രീതികളും ഉടൻ അവതരിപ്പിക്കും.

2017-ൽ ആദിത്യ ഇഷാൻ വർഷ്നെ, അനീഷ് വർഷ്നെ എന്നിവർ ചേർന്ന് തുടങ്ങിയ കമ്പനി ഇന്ത്യയിലെ പ്രമുഖ ക്രാഫ്റ്റ് ബെവ്റിജ് നിർമാതാക്കളാണ്. ബോറെച്ച (Borécha), മക ഡി (Maka di) എന്നിവയാണ് ഇവരുടെ മറ്റ് പ്രധാന ബ്രാൻഡുകൾ. യൂറോപ്യൻ സാങ്കേതികവിദ്യയും ഏഷ്യൻ സൗന്ദര്യശാസ്ത്രവും സമന്വയിപ്പിച്ചാണ് ഗോവയിലെ ഇവരുടെ അത്യാധുനിക ഫാക്റ്ററി പ്രവർത്തിക്കുന്നത്.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി