സ്വർ‌ണവിലയിൽ വീണ്ടും ഇടിവ്; പവന് 1,320 രൂപ കുറഞ്ഞു

 

file image

Business

സ്വർ‌ണവിലയിൽ വീണ്ടും ഇടിവ്; പവന് 1,320 രൂപ കുറഞ്ഞു

ഗ്രാമിന് 165 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 12,845 രൂപയായി

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് ഒറ്റയടിക്ക് 1,320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,02,760 രൂപയായി. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 12,845 രൂപയാണ് ചൊവ്വാഴ്ചത്തെ വില.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതുമടക്കം സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.