മുംബൈ: ഓൺലൈൻ കുത്തകയുടെ പരസ്യ ചിത്രത്തിലൂടെ ചെറുകിട വ്യാപാരികളെ അപമാനിച്ച ബച്ചനെതിരെ വ്യാപാരികളുടെ കടുത്ത പ്രതിഷേധം
ഈ പരസ്യചിത്രം രാജ്യത്തെ ചെറുകിട വ്യാപാരികളുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതാണെന്നും, അതിൽ നിന്നു ബച്ചൻ പിന്മാറണമെന്നും, പ്രസ്തുത പരസ്യ ചിത്രം പിൻവലിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ പ്രസിഡന്‍റ് ബി.സി. ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ, ദേശീയ സെക്രട്ടറി എസ്.എസ്. മനോജ്, ദേശീയ പ്രവർത്തക സമിതി അംഗം പി. വെങ്കിട്ടരാമ അയ്യർ എന്നിവർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മുതിർന്ന നായക നടൻ രാജ്യത്തെ എട്ടു കോടിയിൽപ്പരം പാവപ്പെട്ട ചെറുകിട വ്യാപാരികളുടെ വില്ലനാകുന്ന പ്രവർത്തിയാണ് ചെയ്തിരിക്കുന്നതെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.
അദ്ദേഹം തെറ്റു തിരുത്തണമെന്നും, അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും മുംബൈയിലെ അദ്ദേഹത്തിന്‍റെ വസതിക്കു മുന്നിലുൾപ്പെടെ പ്രതിഷേധ ജ്വാലകൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.