10,000 രൂപ അക്കൗണ്ടിൽ നിന്ന് പോയി, എടിഎമ്മിൽ നിന്ന് കിട്ടിയില്ല; 9 വർഷത്തെ പോരാട്ടം, 3.28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

 

Representative image

Business

എടിഎമ്മിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം; ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ

മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും ചാർജ് ഈടാക്കില്ല.

നീതു ചന്ദ്രൻ

കൊച്ചി: മൂന്ന് ദിവസം എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചാർജ് ഒഴിവാക്കി ബാങ്കുകൾ. ബാങ്കി ജീവനക്കാരുടെ സംയുക്ത യൂണിയൻ പണി‌മുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ എടിഎമ്മുകളിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം. എത്ര തവണ എടിഎം ഇടപാടു നടത്തിയാലും പ്രത്യേക ചാർജ് ഈടാക്കില്ല. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും ചാർജ് ഈടാക്കില്ല.

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. ഒക്റ്റോബർ 1ന് ബാങ്ക് പ്രവർത്തിക്കുമെങ്കിലും ഒക്റ്റോബർ 2 ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായിരിക്കും. വരുന്ന ആഴ്ചയിൽ വെറും രണ്ട് ദിവസം മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കൂ.

പണിമുടക്ക് മുൻനിർത്തി ട്രഷറി ശാഖകൾക്ക് ഇരട്ടി തുക കൈവശം വയ്ക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ബാങ്കുകൾ അടഞ്ഞു കിടക്കുമെങ്കിലും ഈ ദിവസങ്ങളിലെല്ലാം ബാങ്കുകളുടെ ഐടി വിഭാഗം പ്രവർത്തിക്കും. ഓൺലൈൻ സേവനങ്ങൾ തടസമില്ലാതെ മുന്നോട്ടു പോകും. ഓട്ടോമാറ്റിക് ഇഎംഐ കൾ തടസമില്ലാതെ ഡിഡക്റ്റ് ആകും.

ഏഷ്യൻ ഗെയിംസ് കബഡി: ഇറാന്‍റെ 'കാല് വാരി' ഇന്ത്യക്ക് ഇരട്ട സ്വർണം

പ്രേമാനന്ദ് മഹാരാജിന്‍റെ അനുയായി ആശ്രമത്തിൽ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം

തിരുവോണം ബമ്പർ വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

ഇന്ത‍്യൻ ജേഴ്സിയിലെ അവസാന ടൂർണമെന്‍റ് ഏത്? സ്ഥിരീകരിച്ച് വിരാട് കോലി

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 പേർ മരിച്ചു