യുദ്ധം നിർത്തി യുഎസും ഇറാനും; എണ്ണ വിലയിൽ ആശ്വാസം

 

representative image

Business

യുദ്ധം നിർത്തി യുഎസും ഇറാനും; എണ്ണ വിലയിൽ ആശ്വാസം

പശ്ചിമേഷ്യൻ സംഘർഷം കടുത്തതിനു പിന്നാലെ ഈ മാസം എണ്ണ വില വീണ്ടും വർധിച്ചിരുന്നു

Business Desk

ന്യൂഡൽഹി: യുഎസും ഇറാനും പരസ്പരമുള്ള ആക്രമണം നിർത്തിയതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞു. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയിൽ നിന്നുമാണ് എണ്ണ താഴേക്ക് വന്നിരിക്കുന്നത്. ബ്രെന്‍റ് ക്രൂഡ് ഓ‍യിലിന്‍റെ വില ബാരലിന് 4.9 ശതമാനമാണ് കുറഞ്ഞത്. വെള്ളിയാഴ്ച വിലയിൽ 3.9 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുത്തതിനു പിന്നാലെ ഈ മാസം എണ്ണ വില വീണ്ടും വർധിച്ചിരുന്നു. രാജ്യാന്തര തലത്തിൽ ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 102 ഡോളറിലെത്തിയിരുന്നു. ഇപ്പോൾ 92.02 ഡോളറിലേക്കാണ് വില കുറഞ്ഞിരിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുമ്പോൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര തടസപ്പെടുന്നതാണ് എണ്ണ വിപണിയെ ഉലയ്ക്കുന്നത്. ഇ‌തിന് ബദൽ മാർഗത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ