ആപ്പിളിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ.

 

AI Image

Career

രണ്ട് മാസത്തിനിടെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലുമായി ആപ്പിൾ

ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്കായി 'ടൈം ടു വോക്ക്', 'ടൈം ടു റണ്‍' തുടങ്ങിയ ഗൈഡഡ് ഓഡിയൊ വര്‍ക്ക്ഔട്ടുകള്‍ നിര്‍മിക്കുന്ന ഓഡിയൊ ടീമിലെ ജീവനക്കാരെയാണ് ഒഴിവാക്കിയത്

Business Desk

ന്യൂഡൽഹി: രണ്ടു മാസത്തിനിടെ വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിള്‍. ടെക് ഭീമനായ ആപ്പിളിന്‍റെ ഫിറ്റ്നസ് പ്ലസ് വിഭാഗത്തെയാണ് ഇത്തവണത്തെ പിരിച്ചുവിടല്‍ പ്രധാനമായും ബാധിച്ചിരിക്കുന്നത്.

ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്കായി 'ടൈം ടു വോക്ക്', 'ടൈം ടു റണ്‍' തുടങ്ങിയ ഗൈഡഡ് ഓഡിയൊ വര്‍ക്ക്ഔട്ടുകള്‍ നിര്‍മിക്കുന്ന ഓഡിയൊ ടീമിലെ ജീവനക്കാരെയാണ് ഒഴിവാക്കിയത്. ആപ്പിള്‍ ഫിറ്റ്നസ് പ്ലസ് സേവനമോ ഈ ഫീച്ചറുകളോ നിര്‍ത്തിവയ്ക്കില്ല, എന്നാല്‍, ജീവനക്കാരുടെ എണ്ണം കുറച്ചതിനാല്‍ പുതിയ ഓഡിയൊ ഉള്ളടക്കങ്ങള്‍ പുറത്തിറക്കുന്നതിന്‍റെ ഇടവേള വര്‍ധിച്ചേക്കാം.

ഓഗസ്റ്റില്‍ നടന്ന വലിയ തോതിലുള്ള പിരിച്ചുവിടലില്‍ സിരി, വിഷന്‍ പ്രോ, ഇന്‍റലിജന്‍റ് സിസ്റ്റംസ് എക്സ്പീരിയന്‍സ് എന്നീ വിഭാഗങ്ങളില്‍ നിന്നായി ഇരുനൂറിലധികം ജീവനക്കാരെ ആപ്പിള്‍ ഒഴിവാക്കിയിരുന്നു. വിഷന്‍ പ്രോ ടീമില്‍ നിന്നു മാത്രം നൂറോളം പേർക്കാണ് ജോലി നഷ്ടമായത്.

ബിസിനസ് പ്രവര്‍ത്തനങ്ങളിലും ഉപയോക്തൃ അനുഭവങ്ങളിലും വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു. പുനഃസംഘടനയുടെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെങ്കിലും ചില പഴയ തസ്തികകള്‍ ഒഴിവാക്കേണ്ടി വരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫിറ്റ്നസ് പ്ലസ് സേവനങ്ങളെ ആപ്പിളിന്‍റെ ഹെല്‍ത്ത് ആപ്പുമായി സംയോജിപ്പിച്ച് കൂടുതല്‍ ഏകീകൃതമായ അനുഭവം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഡൽഹിയിൽ ക്ഷേത്രത്തിനടുത്ത് പൊലീസെന്ന വ്യാജേന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

'റിപ്പോർട്ടർ കമ്പനിയെ സ്പോൺസറാക്കാനുള്ള തീരുമാനം മുൻ കായികമന്ത്രിയുടേത്'; മെസി തട്ടിപ്പിൽ സ്റ്റാഫംഗങ്ങൾ മൊഴി നൽകി

ഇഡിയെ ആക്രമിച്ച കേസ്; കുറ്റപത്രം തയാറായി, ഉടൻ നിയമോപദേശത്തിനായി സമർപ്പിക്കും

ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ മുന്‍കൂട്ടി തീര്‍ക്കണമെന്ന് എസ്ബിഐ

ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ‍്യമന്ത്രി മറച്ചുവയ്ക്കുന്നു; ഇത് മുതലാളിമാരുടെ സർക്കാരാണെന്ന് പി. രാജീവ്