.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
എ​​സ്ബി​ഐ 
Career

എ​​സ്ബി​ഐയി​​ൽ 169 അ​​സി​​സ്റ്റ​​ന്‍റ് മാനെ​​ജ​​ർമാർ

ഫ​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് അ​​പേ​ക്ഷ​​ക​​രു​​ടെ യോ​​ഗ്യ​​ത​​യ്ക്ക​​നു​​സ​​രി​​ച്ച് ചു​​രു​​ക്ക​​പ്പ​​ട്ടി​​ക തയാ​​റാ​​ക്കി​​യ​​ശേ​ഷം ​നേ​​രി​​ട്ട് അ​​ഭി​​മു​​ഖം ന​​ട​​ത്തും

Reena Varghese

സ്റ്റേ​​റ്റ് ബാ​​ങ്ക് ഒഫ് ഇ​​ന്ത്യ​​യി​​ൽ അ​​സി​​സ്റ്റ​ന്‍റ് മാനെ​​ജ​​ർ ത​​സ്തി​​ക​​യി​​ലേ​ക്ക് ​അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. സി​​വി​​ൽ, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, ഫ​​യ​​ർ വി​​ഭാ​​ഗ​​ങ്ങ​ളി​​ലാ​​യി 169 ഒ​​ഴി​​വു​​ണ്ട്. നി​​യ​​മ​​നം ഇ​​ന്ത്യ​​യി​​ലെ​​വി​​ടെ​​യു​​മാ​​കാം. ജ​​നു​വ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന ഓ​​ൺ​​ലൈ​​ൻ പ​​രീ​​ക്ഷ​​യ്ക്ക് കേ​​ര​​ള​​ത്തി​​ൽ തി​​രു​​വ​​ന​ന്ത​​പു​​ര​​ത്ത് കേ​​ന്ദ്ര​​മു​​ണ്ടാ​​യി​​രി​​ക്കും.

വി​​ഷ​​യ​​ങ്ങ​​ളും ഒ​​ഴി​​വും: സി​​വി​​ൽ-43, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ -25, ഫ​​യ​​ർ-101. ശ​​മ്പ​​ളം: 48480-85920 രൂ​​പ.

യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​യ​​ത്തി​​ൽ ബി​ഇ/​​ബി​ടെ​​ക് ര​​ണ്ടു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം വേ​​ണം. ഫ​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ഫ​​യ​​ർ​​സേ​​ഫ്റ്റി​​യി​​ൽ നാ​​ലു​​വ​​ർ​​ഷ ബി​​രു​​ദം/​​ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ഒഫ് ഫ​​യ​​ർ എ​​ൻ​​ജി​​നി​യേ​​ഴ്‌​​സി​​ൽ​​നി​​ന്നുള്ള ​​ബി​​രു​​ദം/​​ഡി​​വി​​ഷ​​ണ​​ൽ ഓ​​ഫീ​സേ​​ഴ്‌​​സ് കോ​​ഴ്‌​​സും മൂ​​ന്നു​​വ​​ർ​​ഷ​ത്തെ ​പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​വും ഉ​​ള്ള​വ​​രെ​​യും പ​​രി​​ഗ​​ണി​​ക്കും.

പ്രാ​​യം: 21 വ​​യ​​സാ​​ണ് കു​​റ​​ഞ്ഞ​​പ്രാ​​യം. ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി ഫ​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ന് 40 വ​​യ​​സും മ​​റ്റ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ 30 വ​​യ​​സും.

തെര​​ഞ്ഞെ​​ടു​​പ്പ്: സി​​വി​​ൽ, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് ഓ​​ൺ​​ലൈ​​ൻ പ​​രീ​​ക്ഷ​​യു​​ടെ​​യും അ​​ഭി​​മു​​ഖ​​ത്തി​ന്‍റെ​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​വും തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

ഫ​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് അ​​പേ​ക്ഷ​​ക​​രു​​ടെ യോ​​ഗ്യ​​ത​​യ്ക്ക​​നു​​സ​​രി​​ച്ച് ചു​​രു​​ക്ക​​പ്പ​​ട്ടി​​ക തയാ​​റാ​​ക്കി​​യ​​ശേ​ഷം ​നേ​​രി​​ട്ട് അ​​ഭി​​മു​​ഖം ന​​ട​​ത്തും. 100 മാ​​ർ​​ക്കി​​ന്‍റെ ഓ​​ൺ​​ലൈ​​ൻ പ​​രീ​ക്ഷ​​യ്ക്ക് 135 മി​​നി​​റ്റ് അ​​നു​​വ​​ദി​​ക്കും. ഫ​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ന്‍റെ അ​​ഭി​​മു​​ഖ​​ത്തി​​ന് 100 മാ​​ർ​​ക്കും മ​​റ്റു വി​​ഭാ​ഗ​​ങ്ങ​​ളി​​ൽ 25 മാ​​ർ​​ക്കു​​മാ​​ണു​​ള്ള​​ത്.

അ​​പേ​​ക്ഷാ​​ഫീ​​സ്: 750 രൂ​​പ ഓ​​ൺ​​ലൈ​​നാ​​യി അ​​ട​​യ്ക്ക​​ണം. (എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​ക്കാ​​ർ​​ക്കും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കും ബാ​​ധ​​ക​​മ​​ല്ല). അ​​പേ​​ക്ഷ: ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. അ​​പേ​​ക്ഷ​യൊ​​പ്പം ഫോ​​ട്ടോ, ഒ​​പ്പ്, റ​​സ്യു​​മെ, യോ​​ഗ്യ​​താ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ, ഐ​​ഡി പ്രൂ​​ഫ് എ​​ന്നി​​വ സ്കാ​​ൻ ചെ​​യ്ത് അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​ക്ഷി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള വെബ്സൈ​​റ്റ് https://bank.sbi, www.sbi.co.in.

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

​ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയിൽ

സംസ്ഥാനത്ത് എല്ലാവർക്കും ആരോ​ഗ്യപരിരക്ഷ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്

സൈനിക ബലത്തിലൂടെ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി

എം.ആര്‍. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി