ജർമനിയിൽ ഷെഫ് ജോലി ഒഴിവുകൾ.

 

Freepik.com

Career

ജര്‍മനിയില്‍ ഷെഫ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം നോര്‍ക്ക റൂട്ട്സ് മുഖേന 20 ഷെഫ് ഒഴിവുകളിലേക്ക് 2026 ജൂണ്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

Thiruvananthapuram Bureau

തിരുവനന്തപുരം: ജർമനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്‍റിലേക്ക് 2026 ജൂണ്‍ 20 വരെ അപേക്ഷിക്കാം. ഹോട്ടൽ മാനെജ്മെന്‍റ്, ഹോട്ടൽ മാനെജ്മെന്‍റ് & കാറ്ററിങ് ടെക്നോളജി, കാറ്ററിങ് ആൻഡ് ഷെഫ് മേഖലയിലെ ബിരുദം (നാലു വര്‍ഷത്തേയോ മൂന്നു വര്‍ഷത്തേയോ) നേടിയിരിക്കണം.

നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഉദ്യോഗാർഥികൾ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്പോര്‍ട്ട്, ഭാഷായോഗ്യത എന്നിവയുടെ പകര്‍പ്പുകളും സഹിതം നോര്‍ക്ക റൂട്ട്സ് www.norkaroots.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.

പ്രായപരിധി: 2026 മെയ് 31-നകം 35 വയസ് കവിയരുത്. അപേക്ഷിക്കുന്നതിന് ജർമന്‍ ഭാഷാ യോഗ്യത അനിവാര്യമല്ല. എന്നാൽ, ജർമന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (A1, A2, B1, B2) മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടാല്‍ 12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജർമന്‍ ഭാഷാപഠനത്തിനു തയാറായിരിക്കണം അപേക്ഷകര്‍. മുന്‍പ് അപേക്ഷിച്ചവര്‍ ഇനി അപേക്ഷിക്കേണ്ടതില്ല.

ബി-വണ്‍ വരെയുളള ജർമന്‍ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസിങ്, ജോബ് മാച്ചിങ്, അഭിമുഖങ്ങള്‍, ജർമനിയിലെത്തിയ ശേഷമുളള ഇന്‍റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാർഥികള്‍ക്കു ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് വിഭാഗത്തിന്‍റെ 0471-2770536, 539, 540, 577 എന്നി നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്. ജർമൻ സര്‍ക്കാരിന്‍റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്‍റർനാഷണൽ ടാലന്‍റ്സ് (HiH) പ്രോഗ്രമിന്‍റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്‍റ്.

റഷ്യൻ എണ്ണ: യുഎസിന്‍റെയും യൂറോപ്പിന്‍റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി ജയശങ്കർ

ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് പ്രത്യേക നയം

യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

'560 പൊലീസുകാരും 50 കാറും'; മേജർ രവിക്കെതിരേ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി പിണറായി വിജയൻ

നിതിൻ രാജിന്‍റെ മരണം: ലോൺ ആപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ